അഞ്ച് മിനിട്ടിൽ തണ്ണിമത്തൻ കയ്യിലെത്തി, മുറിച്ച് തിന്നുതുടങ്ങി, പിന്നെ പോളിഷ് യുവതിയുടെ മുഖമൊന്ന് കാണണം!

Published : May 14, 2025, 04:48 PM IST
അഞ്ച് മിനിട്ടിൽ തണ്ണിമത്തൻ കയ്യിലെത്തി, മുറിച്ച് തിന്നുതുടങ്ങി, പിന്നെ പോളിഷ് യുവതിയുടെ മുഖമൊന്ന് കാണണം!

Synopsis

ഓർഡർ കൺഫേം ചെയ്ത് വെറും അഞ്ച് മിനിറ്റിനുള്ളിൽ സാധനം ലഭിച്ചതിന്റെ അമ്പരപ്പ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ദില്ലി: ഓര്‍ഡര്‍ ചെയ്ത് അഞ്ച് മിനുട്ടിനുള്ളിൽ നല്ല ഒന്നാന്തരം തണ്ണിമത്തൻ കൈയ്യിൽ ഡെലിവറി ചെയ്ത് കിട്ടി. ഓൺലൈൻ പലചരക്ക് വിതരണ ആപ്പായ ബ്ലിങ്കിറ്റിൽ നിന്ന് ഒരു തണ്ണിമത്തൻ ഓർഡർ ചെയ്ത ഒരു പോളിഷ് യുവതി പങ്കുവച്ച ഞെട്ടലിന്റെ അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യയിലെ അതിവേഗത്തിലുള്ള ഡെലിവറി സേവനം കണ്ട് അമ്പരന്നിരിക്കുകയാണ് യുവതി. ഓർഡർ കൺഫേം ചെയ്ത് വെറും അഞ്ച് മിനിറ്റിനുള്ളിലാണ് അവർക്ക് സാധനം ലഭിച്ചത്. "ഇന്ത്യ ഭാവിയുടെ ലോകത്താണ് ജീവിക്കുന്നത്," എന്നായിരുന്നു അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പ്രതികരിച്ചത്.

വിക്ടോറിയ വാണ്ടേഴ്സ് എന്ന ഇൻസ്റ്റാഗ്രാം പേരിൽ അറിയപ്പെടുന്ന യുവതി, കട്ടിലിലിരുന്ന് തണ്ണിമത്തൻ കഴിക്കുന്ന ഒരു ചെറിയ വീഡിയോയും പങ്കുവെച്ചു. വീഡിയോയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു,"50 സെന്റിന് (ഏകദേശം 42.50 രൂപ) പഴങ്ങൾ ഓർഡർ ചെയ്യാനും അഞ്ച് മിനിറ്റിനുള്ളിൽ അത് വീട്ടിലെത്തിക്കാനും സാധിക്കുമെന്നോ?" എല്ലായിടത്തും ഇത്രയും വേഗത്തിലുള്ള ഡെലിവറി സേവനങ്ങൾ സാധാരണമായി ലഭ്യമല്ലെന്നും അവർ പോസ്റ്റിൽ പറഞ്ഞു. പോളണ്ടിൽ ഈ സൗകര്യം ഉണ്ടെങ്കിലും ഇന്ത്യൻ ആപ്പുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും അവര്‍ പറയുന്നു. "ഇത് എല്ലായിടത്തും ഇല്ലാത്തത് വിശ്വസിക്കാൻ കഴിയുന്നില്ല. (ഇത്രയും വേഗമില്ലെങ്കിലും പോളണ്ടിൽ ഇത് ലഭ്യമാണ്)" എന്നായിരുന്നു അവരുടെ കുറിപ്പ്.

ഇന്ത്യൻ ആപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. രാത്രിയും പകലും എനിക്ക് പഴങ്ങൾ, കേക്ക്, ഊനോ കാർഡ് ഗെയിം അല്ലെങ്കിൽ ആവശ്യമുള്ള എന്തും ഓർഡർ ചെയ്യാൻ സാധിക്കും. ഇത് ഒരുപാട് സമയം ലാഭിക്കുന്നു, വിലകൾ വളരെ ന്യായവുമാണ്, സത്യം പറഞ്ഞാൽ നിങ്ങൾ എവിടെയായിരുന്നാലും 5 മിനിറ്റിനുള്ളിൽ സാധനം നിങ്ങളുടെ വാതിൽക്കൽ എത്തും! നിങ്ങൾക്ക് ബ്ലിങ്കിറ്റ് ആപ്പ് മാത്രം മതി, അതിവേഗത്തിലുള്ളതും സൗകര്യപ്രദവുമായ സേവനത്തെയും കുറഞ്ഞ വിലയെയും പ്രശംസിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

വീഡിയോ അതിവേഗമാണ് വൈറലായത്. നിരവധി പേര്‍ സോഷ്യൽ മീഡിയയിലും അതിവേഗ സേവനത്തിന് വലിയ അഭിനന്ദനം അര്‍പ്പിച്ചു. അർദ്ധരാത്രി 12 മണിക്ക് അല്ലെങ്കിൽ പുലർച്ചെ 3 മണിക്ക് പോലും,റെഡി-ടു-ഈറ്റ് ഭക്ഷണം, പലചരക്ക് സാധനങ്ങൾ, സിഗരറ്റ് എന്തും 30 മിനിറ്റിനുള്ളിൽ നിങ്ങളുടെ വീട്ടുപടിക്കൽ ലഭിക്കും. ഞങ്ങൾ ജീവിക്കുന്ന ഇന്ത്യ ഇതാണെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്യുന്നു. പഴങ്ങൾ മാത്രമല്ല, നിങ്ങൾക്ക് ടോയ്‌ലറ്റ് പേപ്പർ പോലും ആവശ്യമെങ്കിൽ വാങ്ങാം, നിങ്ങൾ ടോയ്ലെറ്റ് ഉപയോഗം കഴിഞ്ഞ് എഴുന്നേൽക്കുന്നതിനുമുമ്പ് അത് എത്തു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ