ലണ്ടനിലെ റോഡിലെ ശോചനീയാവസ്ഥ കാണിച്ചുള്ള ചിത്രം; ലോകത്തില്‍ എല്ലായിടത്തും ഒരുപോലെയെന്ന് മറുപടി ചിത്രങ്ങള്‍

By Web TeamFirst Published Nov 10, 2022, 9:54 PM IST
Highlights

റോഡിലെ കുഴികള്‍ അടച്ചതിലെ അപാകതകള്‍ വ്യക്തമാക്കുന്ന ചിത്രത്തിന് ബ്രിട്ടനില്‍ മാത്രമാകും ഇത്തരം റോഡുകളെന്നാണ് കുറിപ്പ് നല്‍കിയത്. എന്നാല്‍ ലോകത്തിലെ പല രാജ്യങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്ന മറുപടി ചിത്രങ്ങള്‍.

റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് വ്യാപക പരാതികള്‍ ഉയരുമ്പോള്‍ സാധാരണ ഉയരാറുളള വിമര്‍ശനങ്ങളിലൊന്നാണ് വിദേശ രാജ്യങ്ങളിലെ റോഡുകള്‍ ഇങ്ങനെ അല്ലല്ലോയെന്ന്. എന്നാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും റോഡുകളുടെ അവസ്ഥകളിലെ സമാനതകള്‍ വ്യക്തമാക്കി സമൂഹമാധ്യമങ്ങളിലെ ഒരു ചിത്രവും അതിനുള്ള മറുപടികളും വൈറലാവുന്നു.

"ഞാൻ ക്ഷമ ചോദിക്കുന്നു," ; റോഡ് മോശമായതില്‍ ക്ഷമ ചോദിക്കുന്നെന്ന് മന്ത്രി നിതിൻ ഗഡ്കരി; കൈയടിച്ച് ജനങ്ങള്‍

റോഡിലെ കുഴികള്‍ അടച്ചതിലെ അപാകതകള്‍ വ്യക്തമാക്കുന്ന ചിത്രത്തിന് ബ്രിട്ടനില്‍ മാത്രമാകും ഇത്തരം റോഡുകളെന്നാണ് കുറിപ്പ് നല്‍കിയത്. എന്നാല്‍ ലോകത്തിലെ പല രാജ്യങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്ന മറുപടി ചിത്രങ്ങള്‍. ഇന്ത്യ, ഹംഗറി, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ജര്‍മനി, സിംബാബ്വേ, കെനിയ, ഗ്രീസ്, ബള്‍ഗേറിയ, സെര്‍ബിയ, റൊമേനിയ,ഓസ്ട്രേലിയ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് ചിത്രത്തിന് മറുപടിയായി ലഭിക്കുന്നത്. 

വനം വകുപ്പിന്‍റെ പിടിവാശി; 155 കോടിയുടെ ഉടുമ്പന്‍ചോല- രണ്ടാം മൈല്‍ റോഡ് നിര്‍മാണം ഇഴയുന്നു, നടുവൊടിഞ്ഞ് ജനം

click me!