
ഡർബൻ: ദക്ഷിണാഫ്രിക്കയിൽ രണ്ട് തലകളുള്ള പാമ്പിനെ കണ്ടെത്തി. സതേൺ ബ്രൗൺ എഗ് ഈറ്റർ എന്ന ഇനത്തിൽപ്പെട്ട പാമ്പിനെയാണ് രണ്ട് തലകളോടെ പാമ്പ് രക്ഷാപ്രവർത്തകൻ നിക്ക് ഇവാൻസ് കണ്ടെത്തിയത്. ഒരാളുടെ പൂന്തോട്ടത്തിൽ നിന്നാണ് രണ്ട് തലയുള്ള പാമ്പിനെ കണ്ടെത്തിയതെന്ന് ഇവാൻസ് കുറിച്ചു. പാമ്പിന്റെ ഫോട്ടോകളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഡർബന് സമീപത്തെ എൻഡ്‌വെഡ്‌വെയിൽ താമസിക്കുന്ന ഒരാളുടെ പൂന്തോട്ടത്തിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് കുപ്പിലായിക്കി ഇവാൻസിനെ ഏൽപ്പിച്ചു. 'രണ്ട് തലയുള്ള പാമ്പിനെ കാണുന്നത് വളരെ വിചിത്രമായ ഒരു കാഴ്ചയായിരുന്നു. ഇത് നീളമുള്ള ഒരു പ്രായപൂർത്തിയാകാത്ത പാമ്പാണ്. അത് എങ്ങനെ ചലിക്കുന്നു എന്നത രസകരമായിരുന്നു. ചിലപ്പോൾ, തലകൾ പരസ്പരം എതിർദിശകളിലേക്ക് പോകാൻ ശ്രമിക്കും. ചിലപ്പോൾ അത് ഒരു തലയിൽ മറ്റൊന്നായി വിശ്രമിക്കും'- ഇവാൻസ് കുറിച്ചു.
പാമ്പ് ഇപ്പോൾ സുരക്ഷിതമായി പ്രൊഫഷണൽ പരിചരണത്തിലാണെന്ന് അധികൃതർ അറിയിച്ചു. അറിയാവുന്നിടത്തോളം, ഇത്തരം പാമ്പുകൾ പൊതുവെ അധികകാലം ജീവിക്കില്ല. ഇത് കാട്ടിൽ അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടോ അതിലധികമോ തലകളുമായി ജന്തുക്കൾ ജനിക്കുന്ന അവസ്ഥയെ പോളിസെഫലി എന്നാണ് പറയുക. സസ്തനികളേക്കാൾ ഉരഗങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam