മൈക്കിലൂടെ കൂട്ടുകാർക്ക് പ്രതിജ്ഞ ചൊല്ലികൊടുത്ത് കുഞ്ഞുമിടുക്കി; കയ്യടിച്ച് സോഷ്യൽ മീഡിയ-വീഡിയോ വൈറൽ

Web Desk   | Asianet News
Published : Mar 08, 2020, 08:50 PM IST
മൈക്കിലൂടെ കൂട്ടുകാർക്ക് പ്രതിജ്ഞ ചൊല്ലികൊടുത്ത് കുഞ്ഞുമിടുക്കി; കയ്യടിച്ച് സോഷ്യൽ മീഡിയ-വീഡിയോ വൈറൽ

Synopsis

ടീച്ചർ പിടിച്ചുകൊടുത്ത മൈക്കിലൂടെ കുഞ്ഞുമിടുക്കി പ്രതിജ്ഞ ചൊല്ലുന്നതും അതുകേട്ട് ഏറ്റുചൊല്ലുന്ന ടീച്ചറെയും മറ്റ് കുട്ടികളെയും വീഡിയോയിൽ കാണാം. 

മൂഹമാധ്യമങ്ങൾ താരം​ഗമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. കുഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കുഞ്ഞുമക്കളുടെ പാട്ടുകൾക്കും ഡാൻസിനും പുറമെ അവരുടെ നിഷ്കളങ്കത നിറഞ്ഞ ഓരോ വീഡിയോകളും സൈബർ ലോകം ആഘോഷമാക്കാറുണ്ട്. അത്തരത്തിലൊരു കുഞ്ഞു മിടുക്കിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സ്കൂളിലെ ടീച്ചറിനൊപ്പം നിന്ന് പ്രതിജ്ഞ ചെയ്യുകയാണ് ഈ മിടുക്കി. ടീച്ചർ പിടിച്ചുകൊടുത്ത മൈക്കിലൂടെ കുഞ്ഞുമിടുക്കി പ്രതിജ്ഞ ചൊല്ലുന്നതും അതുകേട്ട് ഏറ്റുചൊല്ലുന്ന ടീച്ചറെയും മറ്റ് കുട്ടികളെയും വീഡിയോയിൽ കാണാം. എന്തായാലും വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഈ കുഞ്ഞുമിടുക്കിയെ ഏറ്റെടുത്തിരിക്കുയാണ് സൈബർ ലോകം. 

"

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ