
ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു. കൃത്യസമയത്ത് യാത്രക്കാരിയായ യുവതി തീപിടിക്കുന്നത് കണ്ടതുകൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. വീഡിയോ നേരത്തെയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധിപേർ വീഡിയോ കണ്ടു. ദമ്പതികൾ സ്കൂട്ടറിൽ വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിൽ നിന്ന് സ്ത്രീ ഇറങ്ങി നോക്കുമ്പോഴാണ് സ്കൂട്ടറിന്റെ അടിഭാഗത്ത് തീപിടിക്കുന്നതായി കാണുന്നത്. ഉടൻ യുവാവിനോട് പറഞ്ഞു. തീ കണ്ട് പരിഭ്രാന്തനായെങ്കിലും ഇയാൾ ചാടിയിറങ്ങി തീ അണയ്ക്കാൻ ശ്രമിച്ചു. സംഭവം കണ്ട സമീത്തുള്ളവരും ഒത്തുകൂടി തീയണയ്ക്കാൻ ശ്രമിച്ചു. ഒടുവിൽ തീ അണയ്ക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം എത്തിച്ചാണ് തീ അണച്ചത്. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam