
ബ്രിസ്റ്റോള്‍: വീട്ടിലെ ടോയ്‍ലെറ്റില്‍ ഏതാണ്ട് 40 വര്‍ഷത്തോളം തൂക്കിയിട്ട മുഖം നോക്കുന്ന കണ്ണാടിയുടെ മൂല്യം തിരിച്ചറിഞ്ഞ ഒരു കുടുംബം അതിന്‍റെ ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം അരങ്ങേറിയത്.
ഇവിടുത്തെ ഒരു കുടുംബത്തിന് പാരമ്പര്യമായി കിട്ടിയതാണ് മുഖം നോക്കുന്ന കണ്ണാടി. 20 ഇഞ്ച്x16 ഇഞ്ച് വലിപ്പത്തിലുള്ള കണ്ണാടി 1980 മുതല്‍ ഈ കുടുംബത്തിന്‍റെ ടോയ്‍ലെറ്റിലുണ്ട്. വീട് പലപ്പോഴും പുതുക്കിയപ്പോഴും ഈ കണ്ണാടിയുടെ സ്ഥാനം ടോയ്‍ലെറ്റ്ല്‍ തന്നെയാണ്. എന്നാല്‍ അടുത്തിടെയാണ് പ്രശസ്ത പുരാവസ്തു ലേലക്കാരനായ അന്‍ഡ്രൂ സ്റ്റോ ഈ കണ്ണാടി അവിചാരിതമായി ശ്രദ്ധിച്ചത്.
അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരത്തില്‍ ഈ കുടുംബം ശരിക്കും ഞെട്ടി, ഫ്രാന്‍സിലെ അവസാനത്തെ രജ്ഞി ഉപയോഗിച്ച കണ്ണാടിയായിരുന്നു ഇത്. ഇത് വ്യക്തമായി ഇതില്‍ പതിച്ച വെള്ളി ഫലകത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും തമാശയാണ് എന്നാണ് ഈ കുടുംബം കരുതിയത്. 1770 ല്‍ ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാറാമനെ വിവാഹം കഴിച്ചാണ് മരിയ അന്‍റോണിയേറ്റെ അവസാനത്തെ ഫ്രഞ്ച് രാജ്ഞിയായത്.
ഈ വരുന്ന വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ ഇത് ലേലത്തിന് വയ്ക്കും. 10 ലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുവാണ് ഈ കണ്ണാടി എന്നാണ് ലേല വിദഗ്ധര്‍ പറയുന്നത്. അതേ സമയം ഇത് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുടുംബത്തിന്‍റെ വിവരങ്ങള്‍ ലേല ഏജന്‍സി രഹസ്യമായി വച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam