ജന്മദിനാഘോഷം കളറാക്കാന്‍ 'ഫോം സ്പ്രേ'; യുവാവിന്‍റെ മുഖത്ത് തീ പിടിച്ചു- വീഡിയോ

Published : Mar 25, 2021, 07:34 PM IST
ജന്മദിനാഘോഷം കളറാക്കാന്‍ 'ഫോം സ്പ്രേ'; യുവാവിന്‍റെ മുഖത്ത് തീ പിടിച്ചു- വീഡിയോ

Synopsis

സ്പാര്‍ക്കിലിംഗ് കാന്‍ഡിലിന്‍ററെ തീയാണ് ഫോം സ്പ്രേയോടൊപ്പം യുവാവിന്‍റെ മുഖത്തേക്ക് പടര്‍ന്നത്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ജന്മദിനാഘോഷം കളറാക്കാന്‍ വേണ്ടിയായിരുന്നു ഫോം സ്പ്രേ കൊണ്ടുവന്നത്. 

ജന്മദിനാഘോഷം കളറാക്കാന്‍ നടത്തിയ പൊടിക്കൈ വന്‍ ദുരന്തമായി. കേക്കില്‍ തിരി കത്തിച്ചതിന് പിന്നാലെ ഫോം സ്പ്രേ പ്രയോഗിച്ചതോടെ പിറന്നാളുകാരന്‍റെ മുഖത്തേക്ക് തീ പടര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച അപകടത്തിന്‍റെ ദൃശ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞു. സ്പാര്‍ക്കിലിംഗ് കാന്‍ഡിലിന്‍ററെ തീയാണ് ഫോം സ്പ്രേയോടൊപ്പം യുവാവിന്‍റെ മുഖത്തേക്ക് പടര്‍ന്നത്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ജന്മദിനാഘോഷം കളറാക്കാന്‍ വേണ്ടിയായിരുന്നു ഫോം സ്പ്രേ കൊണ്ടുവന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും ഭയന്നെങ്കിലും ഉടന്‍ തന്നെ ഇടപെട്ടതോടെ മുഖത്തേക്ക് പടര്‍ന്ന തീ അണയ്ക്കാന്‍ സാധിക്കുകയായിരുന്നു. കഴുത്തിലേക്കും മുഖത്തേക്കും കൂട്ടുകാര്‍ തളിച്ച ഫോം സ്പ്രേയിലേക്കാണ് തീ പിടിച്ചത്. ഫോം സ്പ്രേയില്‍ ഉപയോഗിച്ച കെമിക്കലുകളാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

 

കണ്ണിനും ഈ കെമിക്കലുകള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സ്പ്രേ ബോട്ടിലുകളുടെ പുറത്ത് ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ആരും പരിഗണിക്കാറില്ലെന്നും വീഡിയോയ്ക്ക് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. ജന്മദിനാഘോഷങ്ങളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ കത്തിച്ചുവച്ച തിരികള്‍ക്ക് മുകളിലൂടെ പ്രയോഗിക്കല്ലെന്നും മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!