''യേ ഹേ ബോംബെ മേരി ജാൻ''... കേന്ദ്രമന്ത്രിയുടെ മകളുടെ പാട്ട് പങ്കുവെച്ച് സ്മൃതി ഇറാനി

Published : May 30, 2022, 05:47 PM ISTUpdated : May 30, 2022, 05:49 PM IST
''യേ ഹേ ബോംബെ മേരി ജാൻ''... കേന്ദ്രമന്ത്രിയുടെ മകളുടെ പാട്ട് പങ്കുവെച്ച് സ്മൃതി ഇറാനി

Synopsis

കിരൺ റിജിജുവും തന്റെ മകൾ പാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ദില്ലി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ മകൾ യേ ഹേ ബോംബെ മേരി ജാൻ പാടുന്നതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച്  കേന്ദ്രമന്ത്രി സ്മൃതി ഇറാനി. “മേരേ ഭായ് കിരൺ റിജിജു കി സുപുത്രി (എന്റെ സഹോദരൻ കിരൺ റിജിജുവിന്റെ മകൾ)” എന്ന് അടിക്കുറിപ്പെഴുതിയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവെച്ചത്. കിരൺ റിജിജുവും തന്റെ മകൾ പാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അഞ്ച് വയസ്സ് പ്രായമുള്ള  മകൾ വീട്ടിലെ ഊഞ്ഞാലിൽ ഇരുന്ന് യേ ഹേ ബോംബെ മേരി ജാൻ പാടുന്നതും ഓ മൈ ഡാർലിംഗ് ക്ലെമന്റൈൻ എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് പതിപ്പും പാടുന്നതുമാണ്  റിജിജു പങ്കുവെച്ചത്. “ഓ മൈ ഡാർലിംഗ്..” എന്ന അടിക്കുറിപ്പോടെ‌യാണ് റിജുജുവും വീഡിയോ ഷെയർ ചെയ്തത്. 

 

\

അച്ഛന് ഉച്ച ഭക്ഷണം നൽകാനായി ഓഫീസിലേക്ക് നടക്കുന്ന വളര്‍ത്തുനായ; വെെറലായി വീഡിയോ

നായയുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. മനുഷ്യരോട് ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന മൃ​ഗമാണ് നായ. വീട്ടിൽ ഒരു നായയെ വളർത്തുന്നത് വീട്ടുടമയ്ക്ക് കൂടുതൽ ധെെര്യം നൽകുന്നു. ഇപ്പോഴിതാ ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

വീട്ടുടമസ്ഥന് ഉച്ചഭക്ഷണവുമായി രണ്ട് കിലോമീറ്റർ ദൂരെയുള്ള ഓഫീസിലേക്ക് പോകുന്ന വളർത്തുനായയുടെ വീഡിയോയാണ് വെെറലാകുന്നത്. വായിൽ തൂങ്ങിക്കിടക്കുന്ന ഒരു ലഞ്ച് ബോക്‌സുമായി ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ റോഡിന്റെ ഒരു വശത്തൂടെ നടന്ന് പോകുന്നതാണ് വീ‍ഡിയോയിലുള്ളത്. നായ ചോറ് പാത്രം വീഴാതെ തൂക്കി പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. തന്റെ അച്ഛന് ഭക്ഷണം നൽകാനാണ് നായ പോകുന്നതെന്ന കുറിപ്പോടെയാണ് മകൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

@timssyvats എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'മനോഹരം, നായ വളരെ സുരക്ഷിതമായാണ് റോഡിലൂടെ നടക്കുന്നത്...' - എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ