
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാവിവെച്ച് വീണ്ടും കേരള രാഷ്ട്രീയത്തിലേക്കുള്ള കുമ്മനം രാജശേഖരന്‍റെ വരവ് സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് തീപാറുന്ന പോരാട്ടത്തിനുള്ള കാഹളം മുഴക്കി തിരിച്ചെത്തുന്ന മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന് പാര്‍ട്ടി നല്‍കുന്നതിനെക്കാള്‍ വലിയ സ്വീകരണമാണ് സോഷ്യല്‍ ലോകം നല്‍കുന്നത്.
ഇന്ന് ഉച്ചയോടെയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം തിരിച്ചെത്തുന്നതായി വാര്‍ത്ത വന്നത്. പിന്നീട് വാര്‍ത്തളായും ട്രോളുകളായും ആകെ ഒരു കുമ്മനം എഫക്ട് ആണ് സോഷ്യല്‍ മീഡിയയില്‍. കൂടാതെ, കുമ്മനത്തിനായി തിരുവനന്തപുരത്ത് ബിജെപി ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.
ഔദ്യോഗികമായി കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. സി ദിവാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എൽഡിഎഫും ശശി തരൂരിനെ നിർത്തി യുഡിഎഫും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
മിസോറാം ഗവർണ്ണർ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തിൽ അമിത് ഷായ്ക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam