'അണ്ണാറക്കണ്ണനും തന്നാലാവുന്നതിനപ്പുറം'; പാമ്പിനെ അകത്താക്കിയ അണ്ണാന്റെ ചിത്രം വൈറൽ

Published : May 24, 2019, 09:14 PM IST
'അണ്ണാറക്കണ്ണനും തന്നാലാവുന്നതിനപ്പുറം'; പാമ്പിനെ അകത്താക്കിയ അണ്ണാന്റെ ചിത്രം വൈറൽ

Synopsis

പാമ്പിനെ കൈയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന അണ്ണാന്റെ ചിത്രം പാർക്ക് അധിക‍ൃതർ തന്നെയാണ് ഫേയ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 

കീരിയും പാമ്പും തമ്മിൽ അടി പിടികൂടുന്നതും ഒരു പാമ്പ് മറ്റൊരു പാമ്പിനെ വിഴുങ്ങുന്നതും  ഒക്കെ ഭൂരിഭാ​ഗം പേരും നേരിട്ടോ അല്ലാതയോ കണ്ടിട്ടുണ്ടാകും. എന്നാൽ അണ്ണാറക്കണ്ണനും പാമ്പും തമ്മിൽ കശപിശ ഉണ്ടായാൽ ആരാകും വിജയിക്കുക. പാമ്പെന്നാണെങ്കിൽ നിങ്ങൾക്ക് തെറ്റി. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

അമേരിക്കയിലെ ഒരു നാഷണൽ പാർക്കിലാണ് സംഭവം നടന്നത്.  കഴുത്തിൽ ഞെക്കി പിടിച്ചുകൊണ്ട് പാമ്പിനെ അണ്ണാൻ അകത്താക്കിയെന്ന് പാർക്ക് അധികൃതർ പറയുന്നു. പാമ്പിനെ കൈയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന അണ്ണാന്റെ ചിത്രം പാർക്ക് അധിക‍ൃതർ തന്നെയാണ് ഫേയ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.  പഴവർ​ഗങ്ങൾ കഴിക്കുന്ന അണ്ണാനെ മാത്രം കണ്ടിരുന്ന ആളുകൾ ഇപ്പോൾ ഈ വാർത്ത കേട്ട് അമ്പരന്നിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം