'വര്‍ഗീയ' പ്രതിഷേധം; സര്‍ഫ് എക്സല്‍ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു

By Web TeamFirst Published Mar 12, 2019, 6:32 PM IST
Highlights

യൂട്യൂബ് പരസ്യം ഏറ്റെടുത്തവര്‍ ഇതില്‍ എവിടെയാണ് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് പത്ത് മില്യണ്‍ കാഴ്ചക്കാരുമായി പരസ്യം കുതിക്കുകയാണ്

ദില്ലി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരായ വര്‍ഗീയ വാദികളുടെ പ്രതിഷേധം പരസ്യത്തിന് മുതല്‍കൂട്ടാകുന്നു. മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയത്. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സജീവമായിരുന്നു.

മതനിരപേക്ഷ സമൂഹം ഇതിനെതിരെ നിലയുറപ്പിച്ചതോടെ പരസ്യം വൈറലാകുകയായിരുന്നു. യൂട്യൂബ് പരസ്യം ഏറ്റെടുത്തവര്‍ ഇതില്‍ എവിടെയാണ് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് പത്ത് മില്യണ്‍ കാഴ്ചക്കാരുമായി പരസ്യം കുതിക്കുകയാണ്.

നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തില്‍ കൂട്ടുകാര്‍കിടയിലേക്ക് പെണ്‍കുട്ടി സൈക്കിളില്‍ എത്തുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയും. കൂട്ടുകാരുടെ കൈയ്യിലെ എല്ലാ ചായവും തീരുമ്പോഴാണ് കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുക്കയും സൈക്കിളില്‍ പള്ളിയില്‍ എത്തിക്കുകയും ചെയ്യുന്നത്. പള്ളിക്ക് മുന്നില്‍ ഇറക്കി വിടുമ്പോള്‍ നിസ്കരിച്ച ശേഷം വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്.

 

click me!