
സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത് ട്രോളുകളാണ്. വിമര്‍ശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മുന്നറിയിപ്പുകള്‍ നല്‍കാനുമെല്ലാം ഇപ്പോള്‍ ട്രോളുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ഉപയോഗപ്പെടുത്തുന്നത്. അതിനൊപ്പം ചിരിപടര്‍ത്തുന്ന ചില ട്രോളുകളുമായി ചില നേതാക്കളും രംഗത്ത് എത്താറുണ്ട്.
ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ നല്‍കിയ മറുപടികളാണ് ഇപ്പോള്‍ സാമാഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്. വിഡല്‍ കാസ്ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് മോഹന്‍ദാസിന്‍റേത് പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തോടെയാണ് സംഭവം ആരംഭിക്കുന്നത്.
അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ? ഓര്‍മയില്ല എന്ന ഉത്തരമാണ് മോഹന്‍ദാസ് നല്‍കിയത്. അതിനൊപ്പം ഈ ഉത്തരം കൊടുത്താല്‍ മതിയെന്ന് ഭാര്യ പറഞ്ഞതായും മോഹന്‍ദാസ് കുറിച്ചു. അതിന് മറുപടിയായി ശരത് എന്നയാള്‍ ബിപി (ഭാര്യയെ പേടി) ഉണ്ടോയെന്ന കുസൃതി കലര്‍ന്ന ചോദ്യമാണ് ഉന്നയിച്ചത്.
ഇതിന് ബിജെപി - ഭാര്യയെ ജന്മനാ പേടിയുള്ളവന്‍ എന്ന് മോഹന്‍ദാസ് രസകരമായി തന്നെ മറുപടി കൊടുക്കുകയായിരുന്നു. നാട്ടില്‍ പുലി വീട്ടില്‍ എലി എന്നൊക്കെ പലരും പ്രതികരിച്ചിട്ടുണ്ട്. അവസാനം ജീവിതമാണ്... നാറ്റിക്കരുത് പ്ലീസ് എന്നാണ് മോഹന്‍ദാസ് മറുപടി കൊടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam