സിംഹത്തിന്‍റെ കൂട്ടില്‍ കയറിയ യുവതി; സംഭവിച്ചത് -വീഡിയോ

Published : Oct 03, 2019, 09:01 PM IST
സിംഹത്തിന്‍റെ കൂട്ടില്‍ കയറിയ യുവതി; സംഭവിച്ചത് -വീഡിയോ

Synopsis

യുവതി കൂട്ടില്‍ ചാടിക്കയറിയതോടെ ഒരു സിംഹം അമ്പരപ്പോടെ നോക്കി നിന്നപ്പോള്‍ ഒരു സിംഹം യുവതിയുടെ തൊട്ടടുത്തെത്തി. 

ബ്രോണ്‍ക്‌സ്: നേരെ ചെന്ന് സിംഹത്തിന്‍റെ മടയില്‍ കയറികൊടുക്കുക എന്നൊക്കെ പറയാറില്ലെ, ശരിക്കും ഈ സംഭവം നടന്നു. അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മൃഗശാല കാണാനെത്തിയ യുവതിയാണ് രണ്ടു സിംഹങ്ങളുള്ള കൂട്ടിലേക്ക് ചാടിക്കയറി  രണ്ടു സിംഹങ്ങള്‍ക്കു മുന്നില്‍ ഡാന്‍സും പാട്ടും പെര്‍ഫോമന്‍സ് നടത്തിയത്.

യുവതി കൂട്ടില്‍ ചാടിക്കയറിയതോടെ ഒരു സിംഹം അമ്പരപ്പോടെ നോക്കി നിന്നപ്പോള്‍ ഒരു സിംഹം യുവതിയുടെ തൊട്ടടുത്തെത്തി. അപ്രതീക്ഷിതമായി കൂട്ടില്‍ കയറിയ ആളെ രണ്ടും സിംഹങ്ങളും ആക്രമിക്കാതെ വിട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. 

യുവതിക്കൊപ്പമുണ്ടായിരുന്ന ആളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നടപടിയെടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം