
കണ്ണൂർ: മുസ്ലീം സ്ത്രീയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്കുമുമ്പാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഇതിന് പിന്നാലെ ഇപ്പോഴിതാ തെങ്ങിൻ കയറുന്ന തെയ്യത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നു. സാധാരണയായി തെങ്ങിൻ കയറാൻ ഉപയോഗിക്കുന്ന ഒരു സുരക്ഷാ മാർഗങ്ങളുമില്ലാതെയാണ് ഈ തെയ്യം തെങ്ങിലേക്ക് കയറുന്നത്. കൈ തെങ്ങിൽ കുത്തി തെങ്ങിൽ ചവിട്ടി കയറുന്നത് കണ്ടാൽ അപകടമുണ്ടാകുമോ എന്ന പേടിയോടെയല്ലാതെ കണ്ടിരിക്കാനാകില്ല.
തെങ്ങിന്റെ മുകളിൽ വരെയെത്തി തേങ്ങയിട്ടതിന് ശേഷം പകുതിയോളം ഊർന്നിറങ്ങുന്ന തെയ്യം പിന്നീട് തലകീഴായാണ് താഴേക്കിറങ്ങുന്നത്. ഇത് കമ്ട് താഴെ നിന്ന് ആർപ്പുവിളിക്കുന്നുമുണ്ട്. പന്തവും മറ്റുമായി ഒരു പറ്റം ആളുകൾ തെങ്ങിന് ചുറ്റും കൂടി നിൽക്കുന്നുണ്ട്. അതേസമയം ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂരിൽ ഒരു തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വെള്ളിയാഴ്ച മുള്ളേരിയ ബളിഗെയിൽ തെയ്യം കെട്ടു കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പയെ സന്ധ്യയോടെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനക്കമറ്റ നിലയിൽ കണ്ടെത്തിയ ഐത്തപ്പയെ കാസർകോട്ടെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam