സ്കൂൾ ഗ്രൗണ്ടിൽ യൂണിഫോമിൽ കളിക്കുന്ന നാൽവർ സംഘത്തിന്റെ ഫ്രീകിക്ക് ഗോൾ വീഡിയോ അത്രപെട്ടന്നൊന്നും ആരും മറന്നുകാണില്ല. പ്രമുഖ താരങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അത്തരത്തിൽ ആരും കൈയടിച്ചുപോകുന്ന ഫ്രീകിക്ക് വീഡിയോയാണ് ഈ ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.
നാസിം എന്ന പത്തു വയസ്സുകാരനാണ് വീഡിയോയിലെ താരം. ടയറിനുള്ളിലേക്ക് കൃത്യതയോടെ ലോങ് ഷോട്ട് ചെയ്യുന്ന ഈ കൊച്ചുമിടുക്കന്റെ വീഡിയോ ചേട്ടൻ നസലാണ് ക്യാമറയിൽ പകർത്തി ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾനേട്ടത്തിന്റെ കമന്ററി കൂടി പശ്ചാത്തലത്തിൽ ചേർത്തതോടെ വീണ്ടും കാണാൻ തോന്നുന്ന തരത്തിലേക്ക് നാസിമിന്റെ ‘ടയർ ഗോൾ’ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ടയർ ഗോളടി മാത്രമല്ല നസലിന്റെ പേരിലുള്ള (@nazalch414) ടിക് ടോക്ക് അക്കൗണ്ടിൽ നിറയെ വിസ്മയിപ്പിക്കുന്ന കാൽപ്പന്ത് വീഡിയോകളാണ്. ചേട്ടനും അനിയനും കൂടി ഹെഡ് ചെയ്ത് കൈമാറിയെത്തുന്ന പന്തിനെ ഒടുവിൽ നിലംതൊടാതെ കുത്തിനിർത്തിയ ടയറിനുള്ളിലൂടെ നാസിം ഗോളാക്കി മാറ്റുന്ന മറ്റൊരു വിഡിയോയും ഏറെ വൈറലായി കഴിഞ്ഞു. കൂടാതെ ബന്ധുവായ ഷബീബും ഇവർക്കൊപ്പമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam