
ദില്ലി: ജന്മദിനം വ്യത്യസ്തമായി ആഘോഷിച്ച് കൊമേഡിയനും ടോക്ക് ഷോ അവതാരകയുമായ ലില്ലി സിംഗ്. ലില്ലിയുടെ ജന്മദിന കേക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ടൈഗർ ബാം കുപ്പിയുടെ തനിപ്പകർപ്പായിട്ടാണ് ലില്ലി സിംഗിന്റെ ബർത്ത്ഡേ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഈ ടൈഗർ ബാം കേക്കിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 6ാം തീയതിയാണ് ലില്ലി സിംഗ് തന്റെ 32ാം പിറന്നാൾ ആഘോഷിച്ചത്. 'സർപ്രൈസ് ബർത്ത്ഡേ കേക്ക് ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന' കുറിപ്പോടെയാണ് ലില്ലി കേക്കിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ കേക്ക് കണ്ട് അത്ഭുതപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്. സ്കെച്ചി ടൈംസ് വിത്ത് വിത്ത് ലില്ലി സിംഗ് എന്ന കോമഡി ഷോയിലെ ആതിഥേയ ആണ് ലില്ലി സിംഗ്. യൂട്യൂബിലെ മിന്നും താരമായ ലില്ലി സിംഗ് സൂപ്പർ വുമൺ എന്നാണ് അറിയപ്പെടുന്നത്. നടിയും എഴുത്തുകാരിയും യൂട്യൂബറുമായ ലില്ലിയുടെ വീടിനെക്കുറിച്ചുള്ള വാർത്തകള്‍ മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam