
അടുത്തകാലത്തായി പലയിടത്തും മീമുകളിലും ട്രോളുകളില്‍ കാണപ്പെടുന്ന മുഖമാണ് ഇത്. വളരെ സിംപിളായി ചെയ്യാവുന്ന കാര്യത്തില്‍ വന്‍ ബില്‍ഡപ്പ് കൊടുത്ത് ചെയ്യുന്ന സമയത്തെല്ലാം ഈ മുഖം ട്രോളായി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. സെനഗള്‍ വംശജനായ ഇദ്ദേഹത്തിന്‍റെ പേര് ഖാബി ലെയിം (Khaby Lame). ടിക്ടോക്കില്‍ (Tiktok) ഒരു വൈറല്‍ താരമാണ് ഇദ്ദേഹം. വൈറലായവരെ ട്രോളി താരമായ ആളാണ് ഖാബി ലെയിം.
ഖബാനെ ലെയിം എന്ന് പേരായ ഇദ്ദേഹം, സെനഗലില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറി ആളാണ്. സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാവാന്‍ വേണ്ടി ഒരു അടിസ്ഥാനവും ഇല്ലാത്ത വീഡിയോ പിടിക്കുന്നവരാണ്, ഒരു പുച്ഛം തുളുമ്പുന്ന മുഖത്തോടെ, ഇത് നിസാരം എന്ന് പറഞ്ഞ് ട്രോളുന്ന ഖാബി ലെയിമിന്‍റെ സ്ഥിരം 'വേട്ട മൃഗങ്ങള്‍' എന്ന് പറയാം.
ചെരിപ്പ് എങ്ങനെ ഈസിയായി ഇടാം, കാറിന്‍റെ ഡോര്‍ എങ്ങനെ തുറക്കാം, പാല്‍പാക്കറ്റ് എങ്ങനെ മുറിക്കാം എന്നിങ്ങനെ കാണിച്ച് ആളെ പറ്റിക്കാനും വ്യൂ കൂട്ടാനും നടത്തുന്ന വീഡിയോകള്‍ എല്ലാം ചെറിയ വീഡിയോകളില്‍ കൂടി ഖാബി ട്രോളും. അതിനാല്‍ തന്നെ ഇത്തരത്തില്‍ ചെറിയ വിഷയങ്ങളെ സങ്കീര്‍ണ്ണമാക്കുന്നയിടത്തെല്ലാം ഖാബിയുടെ മുഖം ഒരു മീം ആയി അവതരിപ്പിക്കപ്പെടന്നുണ്ട്.
എന്തായാലും ഒടുവില്‍ ഖാബി ഇതാ ഇന്ത്യന്‍ വീഡിയോയിലും അവതരിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ഫാന്‍റസി ഗെയിം ആപ്പായ ഡ്രീം ഇലവന് വേണ്ടി ഒരു പരസ്യ ചിത്രത്തിലാണ് 21 വയസ്സുകാരനാണ് ഖാബി പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
ഖാബിയുടെ ഇന്ത്യന്‍ വീഡിയോ ഇങ്ങനെ...
ടിക്ടോക്കില്‍ മാത്രം 100 ദശലക്ഷം ഫോളോവേര്‍സ് ഉള്ള ഇപ്പോഴത്തെ ലോകത്തെ ഏറ്റവും വലിയ ഇന്‍ഫ്യൂവന്‍സര്‍മാരില്‍ ഒരാളാണ് ഖാബി. 21 വയസ്സുകാരനാണ് ഖാബിയ്ക്ക് പകര്‍ച്ചവ്യാധിക്കാലത്ത് ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടപ്പെട്ടു. അതിനിടെ ഖാബി ടിക് ടോക്കില്‍ അക്കൌണ്ട് തുടങ്ങി 2020 മാര്‍ച്ച് മുതല്‍ വീഡിയോ ഇടാന്‍ തുടങ്ങി. കൊറോണക്കാലത്ത് കൈകള്‍ സാനിറ്റൈസ് ചെയ്യുന്നത് ബോധവത്കരിക്കുന്ന വീഡിയോകളുടെ കുത്തൊഴുക്കായിരുന്നു അന്ന്. അതിനെ ട്രോളി ചെയ്ത വീഡിയോ വൈറലായി. ദിവസങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം ഫോളോവേര്‍സ് എന്ന ലക്ഷ്യം മറികടന്നു. പിന്നാലെ ഇത്തരത്തിലുള്ള വീഡിയോകള്‍ പതിവായി. ഒരു വാക്ക് പോലും സംസാരിക്കാതെയാണ് ഖാബിയുടെ വീഡിയോകള്‍ എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam