മെട്രോ ട്രെയിനിൽ സോഫ്റ്റ് ഡ്രിങ്ക് പരസ്പരം പകർന്ന് കമിതാക്കളുടെ റീൽസ് ചിത്രീകരണം, വീഡിയോ വൈറൽ, പിന്നാലെ നടപടി 

Published : Oct 11, 2023, 10:55 AM ISTUpdated : Oct 11, 2023, 10:59 AM IST
മെട്രോ ട്രെയിനിൽ സോഫ്റ്റ് ഡ്രിങ്ക് പരസ്പരം പകർന്ന് കമിതാക്കളുടെ റീൽസ് ചിത്രീകരണം, വീഡിയോ വൈറൽ, പിന്നാലെ നടപടി 

Synopsis

വീഡിയോ പ്രചരിച്ചതോടെ ദില്ലി മെട്രോ രം​ഗത്തെത്തി. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരോട് ദില്ലി മെട്രോ ആവശ്യപ്പെട്ടു. 

ദില്ലി: മെട്രോ ട്രെയിനിൽ കമിതാക്കളുടെ റീൽ ചിത്രീകരണം വിവാദമാകുന്നു. ഓടുന്ന ട്രെയിനിനുള്ളിൽ കമിതാക്കൾ അടുത്തിഴപഴകുന്നതും സോഫ്റ്റ് ഡ്രിങ്ക് വായിലൊഴിച്ച് പരസ്പരം കൈമാറുന്നതുമായ വീഡിയോയാണ് വൈറലായത്. നിരവധിപേർ വീഡിയോക്കെതിരെ രം​ഗത്തെത്തി. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയിൽ യുവതി ശീതളപാനീയം കുടിക്കുകയും തുടർന്ന് അവളുടെ വായിൽ നിന്ന് യുവാവിന്റെ വായയിലേക്ക് പകരുകയും ചെയ്യുന്നു. നിരവധിപ്പേരാണ് വീഡിയോക്കെതിരെ സോഷ്യൽമീഡിയയിൽ രം​ഗത്തെത്തിയത്. ആളുകളുടെ ശ്രദ്ധ നേടാനുള്ള ബോധപൂർവമായ ശ്രമമാണ് കമിതാക്കളുടേതെന്ന് കുറ്റപ്പെടുത്തി.

വീഡിയോ പ്രചരിച്ചതോടെ ദില്ലി മെട്രോ രം​ഗത്തെത്തി. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരോട് ദില്ലി മെട്രോ ആവശ്യപ്പെട്ടു. ഞങ്ങൾ ബോധവൽക്കരണം തുടരുകയാണ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കാൻ യാത്രക്കാരോട്  അഭ്യർഥിച്ചെന്നും ഡിഎംആർസി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, മെട്രോ ട്രെയിനുകൾക്കുള്ളിൽ ചിത്രീകരിച്ച വീഡിയോകൾ റീൽസായി വ്യാപകമായി പ്രചരിക്കുന്നു. ഇതിൽ പലതും വിവാദമായി. മെട്രോ ട്രെയിനുകൾ എന്റർടെയിൻമെന്റിനുള്ളതല്ലെന്നും യാത്ര ചെയ്യാനാണെന്നും ദില്ലി മെട്രോ വ്യക്തമാക്കി. 

 

 

 

ഹെല്‍മറ്റില്ല, ഓടുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച് റൊമാന്‍സ്; 8000 പിഴയിട്ട് പൊലീസ്

അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിന് പിഴ ചുമത്തി പൊലീസ്. ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികള്‍ക്കാണ് പണി കിട്ടിയത്. ഈ ബൈക്ക് യാത്രയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. സിംഭവാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാത 9 ലാണ് സംഭവം നടന്നത്. നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹാപുർ പൊലീസ് ദമ്പതികൾക്ക് കനത്ത പിഴ ചുമത്തിയത്. മോട്ടോർ വാഹന നിയമ പ്രകാരം ബൈക്ക് യാത്രികനിൽ നിന്ന് 8000 രൂപ പിഴ ചുമത്തുകയും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇക്കാര്യം ഹാപുര്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ