അടികള്‍ പലവിധം, കല്യാണത്തിനടിയും തീയറ്ററിലടിയും കണ്ടില്ലേ! ഇത് പൊരിഞ്ഞയടി; കാറിടിച്ചിട്ടും തീരാത്ത 'കലിപ്പ്'

Published : Sep 23, 2022, 05:34 PM IST
അടികള്‍ പലവിധം, കല്യാണത്തിനടിയും തീയറ്ററിലടിയും കണ്ടില്ലേ! ഇത്  പൊരിഞ്ഞയടി; കാറിടിച്ചിട്ടും തീരാത്ത 'കലിപ്പ്'

Synopsis

കാര്‍ ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ എണീറ്റ് വന്ന അവര്‍ വീണ്ടും അടിക്കുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ ഇടിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെ എണീറ്റ് വന്നിട്ട് അടി തുടര്‍ന്നതാണ് സോഷ്യല്‍ മീഡിയെ ഞെട്ടിച്ചിരിക്കുന്നത്.

ഗാസിയാബാദ്: നല്ല കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ത്രില്‍ അടിപ്പിച്ച സിനിമയാണ് തല്ലുമാല. ആക്ഷന്‍ സീക്വന്‍സ് ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ കോര്‍ത്തെടുത്താണ് ഖാലിദ് റഹ്‍മാന്‍ ചിത്രം ഒരുക്കിയത്. മണവാളന്‍ വസീം കൂട്ടരുടെയും നിര്‍ത്താതെയുള്ള അടിക്ക് തീയറ്ററില്‍ വന്‍ കയ്യടിയും കിട്ടി. ഇങ്ങനെയൊക്കെ അടിയുണ്ടോയെന്ന് ചോദിച്ച് പോകുന്നത് പോലെ അടിയോടടിയായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോള്‍ തല്ലുമാല സിനിമയെക്കാള്‍ ഞെട്ടിപ്പിക്കുന്ന അടിയുടെ വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ അമ്പരന്ന് നില്‍ക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൂട്ടം കൂടി നില്‍കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് ഒരു കാര്‍ പാഞ്ഞ് വരുന്നതാണ് വീഡിയോയിലുള്ളത്. കാറിന്‍റെ വരവ് കണ്ട് യുവാക്കള്‍ ചിതറിയോടി. വേഗത്തിലെത്തിയ കാര്‍ രണ്ട് പേരെ ഇടിച്ച് തെറിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍, കാര്‍ ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ എണീറ്റ് വന്ന അവര്‍ വീണ്ടും അടിക്കുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ ഇടിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെ എണീറ്റ് വന്നിട്ട് അടി തുടര്‍ന്നതാണ് സോഷ്യല്‍ മീഡിയെ ഞെട്ടിച്ചിരിക്കുന്നത്. ഗാസിയാബാദിലെ ഹൈ ടെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജിക്ക് പുറത്ത് ദേശീയ പാത ഒമ്പതിലാണ് സംഭവം നടന്നത്. ഒരു എഞ്ചിനീയറിംഗ് കോളേജിലെ സീനിയേഴ്സും ജൂനിയേഴ്സും തമ്മിലുള്ള നിസാര പ്രശ്നമാണ് ഇത്രയും വലിയ അടിക്ക് കാരണമായത്.

മലപ്പുറത്ത് ബസ്‍ സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്, ഏറ്റുമുട്ടിയത് അമ്പതോളം കുട്ടികള്‍

കൃത്യസമയത്ത് ബ്രേക്ക് ഇടാൻ കഴിയാതെ നിയന്ത്രണം നഷ്ടപ്പെട്ട വിദ്യാർത്ഥിയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയും ഏതാനും വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ