
ദില്ലി: പൊലീസുകാര്‍ക്ക് സല്യൂട്ട് വേണോ? കൈയ്യടി വേണോ? ദില്ലിയിലെ വനിതാ പൊലീസുകാരുടെ ഡാന്‍സ് കണ്ടാല്‍ ആരായാലും കൈയ്യടിച്ച് പോകും. ശനിയാഴ്ച നടന്ന 'സുനോ സഹേലി' എന്ന പരിപാടിയിലാണ് തകര്‍പ്പന്‍ ഡാന്‍സുമായി ഐപിഎസ് ഓഫീസറടക്കമുള്ള വനിതാ പൊലീസുകാര്‍ കൈയ്യടി സ്വന്തമാക്കിയത്.
ഓള്‍ വുമണ്‍ സമ്പര്‍ക്ക് സഭയുടെ സഹകരണത്തോടെ ദില്ലി സൗത്ത് - വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച 'സുനോ സഹേലി' എന്ന പരിപാടിയിലാണ് സപ്ന ചൗധരിയുടെ പ്രശസ്തമായ 'തേരി ആഖ്യാ കാ യോ കാജല്‍' എന്ന ഗാനത്തിന് വനിതാ പൊലീസുകാര്‍ ചുവടുവച്ചത്.
കിടിലന്‍ ഡാന്‍സുമായി പൊലീസുകാര്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ഐപിഎസ് ഓഫീസറും കൂടെ ചേര്‍ന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ തരംഗമാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam