
വേദിയിലേക്ക് ഒരു ഭീകര രൂപം രൂപം കടന്നുവരുന്നു. വേദിക്ക് മുന്നില്‍ കലാവിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന കുരുന്ന് വിദ്യാര്‍ത്ഥികള്‍ ചാടി എഴുന്നേറ്റ് ഓടാനൊരുങ്ങി. ആശങ്കയകറ്റി അവരെ സദസില്‍ തന്നെ ഇരുത്താന്‍ അധ്യാപകര്‍ നന്നേ പാടുപെട്ടു. കാര്യം മനസിലാകുന്നതുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ അങ്കലാപ്പൊക്കെ.
തങ്ങളില്‍ ഒരുത്തനാണ് വേദിയിലിരിക്കുന്നതെന്ന് മനസിലായതോടെ ഭയം കൗതുകത്തിന് വഴിമാറി. മുള്ളന്‍പന്നിയുടെ രൂപത്തിലെത്തിയ വിരുതന്‍ വേദിയില്‍ ഒരു റൗണ്ട് പൂര്‍ത്തിയാക്കുന്ന സമയമെടുത്തു കാര്യങ്ങള്‍ സദസിലുള്ളവര്‍ മനസിലിക്കാന്‍. സംഭവത്തിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണിപ്പോള്‍.
മംഗലാപുരം സ്വദേശി പ്രശാന്ത് ബോള്ളാര്‍ ആണ് മകനുവേണ്ടി മുള്ളന്‍ പന്നിയുടെ രൂപം നിര്‍മിച്ചത്. വിദ്യാര്‍ത്ഥിക്ക് ഒറു കവചം പോലെ മുള്ളന്‍ പന്നിയെ അണിഞ്ഞാല്‍ യഥാര്‍ത്ഥ മുള്ളന്‍ പന്നിയുടെ രൂപമാകും. എങ്ങനെ നടക്കണം എന്തൊക്കെ ചെയ്യണം എന്ന അച്ഛന്‍റെ ഉപദേശങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ മുറയ്ക്കു നടന്നു. ഫാന്‍സി ഡ്രസ് മത്സരത്തില്‍ ഒന്നാം സ്ഥാനവും മിടുക്കന്‍ കരസ്ഥമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam