എവിടെ നിന്നോ ദുർഗന്ധം,ഒരാളുടെ മുഖമാകെ വിളറി, തൊട്ടടുത്തുള്ളവർ ദൂരേക്ക് മാറി; ദില്ലി മെട്രോയിലെ വൈറല്‍ പോസ്റ്റ്

Published : Feb 10, 2025, 10:36 AM IST
എവിടെ നിന്നോ ദുർഗന്ധം,ഒരാളുടെ മുഖമാകെ വിളറി, തൊട്ടടുത്തുള്ളവർ ദൂരേക്ക് മാറി; ദില്ലി മെട്രോയിലെ വൈറല്‍ പോസ്റ്റ്

Synopsis

ദില്ലി മെട്രോയില്‍ നടന്ന വളരെ വിചിത്രമായ ഒരു കാര്യത്തെ സംബന്ധിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

ദില്ലി: വാഗ്വാദങ്ങൾ, വഴക്കുകൾ, നൃത്തം, പാട്ടുകൾ തുടങ്ങിയവയെല്ലാം ദില്ലി മെട്രോയിലെ ആളുകള്‍ക്ക് ഇപ്പോള്‍ സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ ദില്ലി മെട്രോയില്‍ നടന്ന വളരെ വിചിത്രമായ ഒരു കാര്യത്തെ സംബന്ധിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. തിരക്കേറിയ ദില്ലി മെട്രോ കോച്ചിനുള്ളിൽ ഒരാള്‍ മലവിസർജ്ജനം നടത്തിയതായി പറഞ്ഞുള്ള പോസ്റ്റാണിത്. 

റെഡ്ഡിലിറ്റിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.  ‘Ixon11000’ എന്ന പേരുള്ള ഐഡിയില്‍ നിന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 7.45 ഓടെ ദില്ലി മെട്രോയില്‍ കയറിയ ഒരു സഹയാത്രികന്‍ പാന്റിനുള്ളില്‍ തന്നെ മലവിസര്‍ജനം നടത്തിയെന്നും തൊട്ടടുത്തുള്ള ആളുകള്‍ ദുര്‍ഗന്ധം സഹിക്കാതെ മാറി നിന്നുവെന്നും പോസ്റ്റില്‍ പറയുന്നു. അത് വരെ പഞ്ചാബി സംഗീതവും ആം ആദ്മി- ബിജെപി ചര്‍ച്ചകളുമെല്ലാം പൊടുന്നനെ അപ്രത്യക്ഷമായെന്നും പോസ്റ്റില്‍ കാണാം. 

എവിടെ നിന്നോ ഒരു ദുര്‍ഗന്ധം പരന്നു, വാതിലിനടുത്തുള്ള ഒരു മനുഷ്യൻ മരവിച്ചു, വിളറി, അവൻ്റെ അടുത്തിരുന്ന ആളുകൾ അപ്പുറത്തേക്ക് മാറി. ചിലർ മൂക്ക് പൊത്തി, കുറച്ച് പേർ അടുത്ത സ്റ്റോപ്പിൽ കോച്ചുകൾ പോലും മാറിക്കയറിയെന്നും പോസ്റ്റിലുണ്ട്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌ത ഉടൻ തന്നെ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്. മിക്കവരും സംഭവം അപലപനീയമെന്ന് കമന്റായി രേഖപ്പെടുത്തി.

മരണ വീട്ടിൽ സംഘർഷം അറിഞ്ഞെത്തി, യുവാവിനെ വളഞ്ഞിട്ട് തല്ലി പൊലീസ്, താടിയെല്ലിനടക്കം പൊട്ടലെന്ന് പരാതി 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ