മഞ്ജുഭാവങ്ങളുടെ വേഷപ്പകർച്ച; സോഷ്യൽ മീഡിയ ചോദിക്കുന്നു ആരാണീ കൊച്ചുമിടുക്കി? വീഡിയോ കാണാം

Web Desk   | Asianet News
Published : May 02, 2020, 09:29 AM ISTUpdated : May 02, 2020, 09:32 AM IST
മഞ്ജുഭാവങ്ങളുടെ വേഷപ്പകർച്ച; സോഷ്യൽ മീഡിയ ചോദിക്കുന്നു ആരാണീ കൊച്ചുമിടുക്കി? വീഡിയോ കാണാം

Synopsis

ആറാം തമ്പുരാനിലെ ഭാനുമതി മുതൽ ഏറ്റവും പുതിയ ചിത്രമായ പ്രതി പൂവൻ കോഴിയിലെ മാധുരി വരെ ഈ കൊച്ചുമിടുക്കിയുടെ മുഖത്ത് മിന്നിമറയുന്നുണ്ട്. 


തിരുവനന്തപുരം: മഞ്ജുവാര്യർ എന്ന അഭിനേത്രി മലയാളസിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പത്തരമാറ്റാണ് തിളക്കം. ഈ അനു​ഗൃഹീത കലാകാരിയുടെ മികച്ച കഥാപാത്രങ്ങളിൽ ചിലതിനെ ടിക് ടോക് വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. ആറാം തമ്പുരാനിലെ ഭാനുമതി മുതൽ ഏറ്റവും പുതിയ ചിത്രമായ പ്രതി പൂവൻ കോഴിയിലെ മാധുരി വരെ ഈ കൊച്ചുമിടുക്കിയുടെ മുഖത്ത് മിന്നിമറയുന്നുണ്ട്. ഭാവം മാത്രമല്ല, ചെറുതായി അഭിനയിക്കുകയും ചെയ്യുന്നുണ്ട്. കഥാപാത്രത്തിന്റെ വേഷവും അതുപോലെ തന്നെ.

"

ആറാം തമ്പുരാനിലെ ഉണ്ണിമായ, സമ്മർ ഇൻ ബത്‍ലഹേമിലെ അഭിരാമി, എന്നും എപ്പോഴും എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് ദീപ, കന്മദത്തിലെ ഭാനുമതി, പ്രതി പൂവൻ കോഴിയിലെ മാധുരി, പ്രണയവർണ്ണങ്ങളിലെ ആരതി എന്നിവരാണ് ഈ കുഞ്ഞുമുഖത്ത്. ഇടയ്ക്കെപ്പോഴോ കുഞ്ഞുമഞ്ജുവാര്യരെ പോലെയുണ്ടല്ലോ എന്നും വീഡിയോ കണ്ടവരൊക്കെ കമന്റ് പറയുന്നുണ്ട്. പ്രണയവും രോഷവും ദേഷ്യവുമൊക്കെ മാറിമാറിത്തളിയുന്ന ഈ കുഞ്ഞുമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നു, ആരാണീ കുഞ്ഞു മഞ്ജു വാര്യർ? 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ