
ആനകളെപ്പോഴും ആളുകൾക്ക് അത്ഭുതമാണ്. കാട്ടാനക്കൂട്ടങ്ങളുടെ ചിത്രവും വീഡിയോയും കണ്ട് നിൽക്കാനും രസമാണ്. ഇപ്പോഴിതാ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസറായ പർവീൻ കസ്വാൻ പങ്കുവച്ച ആനക്കൂട്ടത്തിന്റെ മനോഹരമായ വീഡിയോയാണ് ട്വിറ്റർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സന്തുഷ്ട കുടുംബം എന്ന ക്യാപ്ഷനോടെ പർവ്വീൻ പങ്കുവച്ച ആനക്കൂട്ടത്തിന്റെ വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്. എണ്ണിയാൽ തീരാത്തതത്രയും എണ്ണം കാട്ടാനകളും കുട്ടിയാനകളുമുള്ളതാണ് ഈ കുടുംബം. കാണുന്നതേ എത്ര സന്തോഷം നൽകുന്നു, കുടുംബം എന്നാൽ കരുത്താണ് എന്നിങ്ങനെ നീളുന്നു വീഡിയോയോടുള്ള ആളുകളുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam