'ക്ലിക്കായി ആ പുഞ്ചിരി'; കുട്ടിക്കൊപ്പം സെല്‍ഫിയെടുത്ത് മോദിയും ട്രംപും, വീഡിയോയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Published : Sep 23, 2019, 04:11 PM ISTUpdated : Sep 23, 2019, 04:15 PM IST
'ക്ലിക്കായി ആ പുഞ്ചിരി'; കുട്ടിക്കൊപ്പം സെല്‍ഫിയെടുത്ത് മോദിയും ട്രംപും, വീഡിയോയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Synopsis

കുട്ടിക്കൊപ്പം സെല്‍ഫിയെടുക്കുന്ന മോദിയുടെയും ട്രംപിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

ഹൂസ്റ്റണ്‍: ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഒരു വീഡിയോയെ കുറിച്ചാണ്... വെറുമൊരു വീഡിയോ അല്ല, ലോകത്തിലെ തന്നെ രണ്ട് പ്രമുഖര്‍ ഉള്‍പ്പെടുന്ന ഒന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയ ആ സ്പെഷ്യല്‍ വീഡിയോ. ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഒരു കുട്ടിക്കൊപ്പം ഏറെ സന്തോഷത്തോടെ ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കുന്ന വീഡിയോയ്ക്കാണ് 'നെറ്റിസണ്‍സ്' കയ്യടി നല്‍കുന്നത്. .

കുട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ലോകനേതാക്കള്‍ കാണിച്ച ഹൃദയവിശാലതയാണ് സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. 'ഹൗഡി മോദി'യില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനെത്തിയവരെ മോദിയും ട്രംപും അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഒരു വശത്ത് നില്‍ക്കുന്ന കുട്ടിയെ ട്രംപ് അടുത്തേക്ക്  വിളിക്കുകയും തുടര്‍ന്ന് കുട്ടിക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുകയായിരുന്നു. 

സെല്‍ഫിക്ക് ശേഷം കുട്ടിയോട് സന്തോഷത്തോടെ സംസാരിച്ച് ഇരുനേതാക്കളും നടന്നുനീങ്ങി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ തിങ്കളാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഏഴായിരത്തിലധികം റീട്വീറ്റുകളുമായി വൈറലായി.  

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം
ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ