ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകീട്ട് ടൂറുപോകണമെന്ന് ഭര്‍ത്താവ്; ആശുപത്രിയില്‍ സംഭവിച്ചത്

Published : Aug 25, 2019, 10:40 AM IST
ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകീട്ട് ടൂറുപോകണമെന്ന് ഭര്‍ത്താവ്; ആശുപത്രിയില്‍ സംഭവിച്ചത്

Synopsis

വിചിത്ര ആവശ്യവുമായി യുവാവ് രംഗത്തെത്തിയത്. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ഇന്നുതന്നെ കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നും ഉടനെ ഡിസ്ചാർജ് ചെയ്യണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. 

മൂന്നാര്‍: ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നു പറഞ്ഞ് ബഹളംവെച്ച ഭർത്താവ് അറസ്റ്റിൽ. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് പൊലീസ് പിടിയിലായത്. മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പോലീസ് അറസ്റ്റ് ചെയ്തതായി  റിപ്പോർട്ട് ചെയ്യുന്നു.

അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടകീയ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നവീനിന്റെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. ഇതിന്‍റെ സന്തോഷത്തിൽ അടുത്തുള്ള ബാറിൽ പോയി നവീനും കൂട്ടുകാരനും മദ്യപിച്ചെന്നാണ് റിപ്പോർട്ട്. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാനും ശ്രമം നടത്തി. ഇത് ജീവനക്കാർ തടഞ്ഞു. അതോടെ വാക്കുതർക്കവുമായി.

ഇതിന് പിന്നാലെയായിരുന്നു വിചിത്ര ആവശ്യവുമായി യുവാവ് രംഗത്തെത്തിയത്. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ഇന്നുതന്നെ കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നും ഉടനെ ഡിസ്ചാർജ് ചെയ്യണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. 

തമാശയെന്നാണ് ആദ്യം ആശുപത്രി അധികൃതർ കരുതിയത്. പക്ഷേ യുവാവ് കാര്യമായിതന്നൊയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പോലീസില്‍ വിവരമറിയിക്കുകായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവർക്കെതിരേയും കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ