
650 അടി ഉയരമുള്ള കുന്നിൻമുകളിൽ നിന്ന് കാമുകിയെ പ്രണയാതുരമായി ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു 27കാരൻ. അത്രമേൽ മനോഹരമായ ആ നിമിഷത്തിൽ 32കാരിയായ കാമുകി സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ നിമിഷങ്ങൾക്കുള്ളിലാണ് അതൊരു ദുരന്തമായി മാറിയത്.
ക്യാരിന്തിയിലെ ഫാൽക്കർട്ട് പർവ്വതത്തിൽ വച്ചാണ് വിവാഹാഭ്യർത്ഥന നടത്തിയത്. ഓസ്ട്രേലിയക്കാരിയായ ആ യുവതി കുന്നിൻ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, കുന്നിൻമുകളിലെ മഞ്ഞുപാളികളിൽ തട്ടി ആ യുവതി രക്ഷപ്പെട്ടു. യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു.
ഇതിനിടെ ഇവിടെയെത്തിയയാൾ ഇരുവരെയും കാണുകയും രക്ഷാപ്രവർത്തകരെ അറിയിക്കുകയും ചെയ്തു. ഇരുവരെയും രക്ഷപ്പെടുത്തുകയും എയർലിഫ്റ്റിംഗ് വഴി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam