
മെല്‍ബണ്‍: ജോലികള്‍ കഴിഞ്ഞ് വിശ്രമിക്കാന്‍ ഒരുങ്ങിയ സ്ത്രീയെ 'സ്വീകരിക്കാന്‍' കിടക്കയില്‍ ഒരാളുണ്ടായിരുന്നു. ഒരു പാമ്പ്. ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ ദൃശ്യം വാര്‍ത്തകളില്‍ നിറയുകയാണ്. ഓസ്ട്രേലിയയിലെ നമ്പോറയിലാണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെയാണ്, തന്‍റെ ജോലികള്‍ തീര്‍ത്താണ് ഒരു സ്ത്രീ തന്‍റെ വീട്ടിലെത്തിയത്. വളരെ ക്ഷീണിതയായതിനാല്‍ ഉടന്‍ ബെഡ്റൂമിലെത്തി വെളിച്ചമിട്ട് ബെഡില്‍ ചായാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. അപ്പോഴാണ് ബെഡില്‍ കാര്‍പ്പറ്റ് പൈതണ്‍ വിഭാഗത്തിലെ വലിയ പാമ്പായിരുന്നു ഇവരുടെ കിടക്കയില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ പേടിച്ച് വീട്ടിന് പുറത്ത് എത്തിയ ഇവര്‍ പാമ്പുപിടുത്ത വിദഗ്ധരെ ഫോണില്‍ ബന്ധപ്പെട്ടു.
തുടര്‍ന്ന് പ്രശസ്തരായ സണ്‍ഷൈന്‍ കോസ്റ്റ് സ്നേക്ക് ക്യാച്ചേര്‍സ് സംഭവസ്ഥലത്ത് എത്തി. സ്റ്റ്യൂവര്‍ട്ട് മാക്കന്‍സി എന്ന വിദഗ്ധനാണ് പമ്പിനെ പിടിക്കാന്‍ തയ്യാറായത്. വളരെ ആനായസമായി തന്നെ മക്കന്‍സി തന്‍റെ ദൗത്യം നിര്‍വഹിച്ചു. മുന്‍ഭാഗത്തെ വാതിലിന് താഴെയായുള്ള ദ്വാരത്തിലൂടെയാണ് പമ്പ് അകത്ത് കയറിയത് എന്നാണ് അനുമാനം.
ഇപ്പോള്‍ തണുപ്പുകാലമാണ് ഈ പ്രദേശത്ത്. അതിനാല്‍ തന്നെ പാമ്പുകള്‍ പുതിയ പ്രദേശം തേടുന്ന സമയമാണ്. ഇരപിടുത്തവും കൂടിയ സമയമാണ് ഇത്. അതിനാല്‍ തന്നെ വീട്ടിലെ ഒരോ വസ്തുവും ശ്രദ്ധിക്കണമെന്നും. കിടക്കും മുന്‍പ് കിടക്ക വിരികള്‍ നന്നായി കുടഞ്ഞ ശേഷം കിടയ്ക്കണമെന്നുമാണ് പാമ്പുപിടുത്ത വിദഗ്ധന്‍ മക്കന്‍സി പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam