
ദില്ലി: വളർത്തുമൃഗങ്ങളോട് പലർക്കും വൈകാരികമായ അടുപ്പമുണ്ടാകും. അരുമയായ വളർത്തുമൃഗങ്ങളെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ പരിഗണിക്കുന്നവരാണ് മിക്കവരും. അത്തരത്തിൽ വളർത്തുമൃഗത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബീഗിൾ ഇനത്തിൽ പെട്ട വളർത്തുനായക്ക് 'ബേബി ഷവർ' നടത്തുന്ന ഒരു വീഡിയോ ആണിത്. പരമ്പരാഗത ആചാരങ്ങളോടെയാണ് ബേബി ഷവർ നടത്തുന്നത്.
സുജാത ഭാരതി എന്ന സ്ത്രീയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. 'ബേബി ഷവർ ഫോർ മൈ ക്യൂട്ടീ' എന്നാണ് വീഡിയോയുടെ തലക്കെട്ട്. സ്കാർഫ് കെട്ടി, മാലയിട്ട് വളർത്തുനായ് ഇരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. നായ്ക്കുട്ടിയുടെ നെറ്റിയിൽ പൊട്ട് തൊടീക്കുന്നതും കാണാം. വീട്ടിലെ വിശേഷ ദിനത്തിൽ മറ്റ് നായ്ക്കൾക്കും ഭക്ഷണം തയ്യാറാക്കി വിളമ്പുന്നുണ്ട്. നവംബർ 20 ന് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോക്ക് 3.4 ലക്ഷത്തിലധികം ലൈക്കുകളും 2000-ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ട എല്ലാവരും വളരെയധികം സന്തോഷത്തോടെയാണ് പ്രതികരണമറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam