
ദില്ലി: ദില്ലി മെട്രോയിൽ യാത്ര ചെയ്യുന്ന അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധാരാളം പേർ കുട്ടികളുമായി യാത്ര ചെയ്യുന്ന ദില്ലി മെട്രോയിൽ ഈ അമ്മയുടെയും കുഞ്ഞിന്റെയും യാത്ര സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് എന്തിനാണെന്നല്ലേ...! എല്ലാവരും സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഈ അമ്മ തന്റെ കൈക്കുഞ്ഞുമായി മെട്രോയുടെ ബേസിലാണ് ഇരിക്കുന്നത്. തന്റെ കുഞ്ഞിനെ മടിയിൽ വച്ച് ചടഞ്ഞിരിക്കുകയാണ് ഈ അമ്മ. കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നൽകാതെ ആളുകൾ സുഖമായി ഇരിക്കുകയാണല്ലോ, എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യഥാർത്ഥ സ്വഭാവം വ്യക്തമാക്കുന്നത് ബിരുദമല്ല, പകരം പെരുമാറ്റമാണെന്നാണ് ട്വീറ്റിൽ അവനീഷ് ശരൺ കുറിച്ചത്. ഏഴ് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അവിടെ നിരവധി സ്ത്രീകൾ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നെങ്കിലും ഒരാൾ പോലും അവരെ ഗൗനിച്ചില്ല. ചിലർ വീഡിയോയിൽ കാണുന്ന സ്ത്രീകളെ വിമർശിക്കുകയായിരുന്നു. എന്നാൽ ഇതൊരു പഴ വീഡിയോ ആണെന്നും പലരും സ്ത്രീക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടും അവർ ഇരിക്കാതിരുന്നതാണെന്ന് ചിലർ ട്വീറ്റിന് കമന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam