തൊഴിലുറപ്പിനിടെ മധുരമൂറുന്ന ശബ്ദത്തിൽ വീട്ടമ്മയുടെ പാട്ട്; കൈയ്യടിച്ച് സോഷ്യൽ മീഡിയ- വീഡിയോ

Published : Nov 10, 2019, 09:49 AM ISTUpdated : Nov 10, 2019, 10:58 AM IST
തൊഴിലുറപ്പിനിടെ മധുരമൂറുന്ന ശബ്ദത്തിൽ വീട്ടമ്മയുടെ പാട്ട്; കൈയ്യടിച്ച് സോഷ്യൽ മീഡിയ- വീഡിയോ

Synopsis

മനോഹര ശബ്ദത്തിലുള്ള അമ്മയുടെ ആലാപനത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയകളിലൂടെ ലഭിക്കുന്നത്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.

കൂട്ടുകാരുടെ നിർബന്ധത്തിനോ അല്ലെങ്കിൽ നേരമ്പോക്കിനോ പാടിയ പാട്ടുകൊണ്ട് സോഷ്യൽ മീഡിയകളിൽ താരമായ് മാറിയ നിരവധി പേരുണ്ട്. അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സോഷ്യൽ മീഡിയകൾക്ക് സാധിച്ചിട്ടുമുണ്ട്. ലതാ മങ്കേഷ്കറിന്റെ ശബ്ദത്തിൽ റെയിൽ‌വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടി, പിന്നീട് ബോളിവുഡിൽ ​ഗായികയായി മാറിയ റനു മണ്ഡല്‍ അതിൽ ഒരു ഉദാഹരണമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റുവാങ്ങിയ കലാകാരന്മാരുടെ നിരയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ്.

തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച വിശ്രമവേളയിൽ പാട്ട് പാടിയ ഒരമ്മയാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുന്നത്. 1965ൽ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തിൽ‌ ജാനകി അമ്മ പാടിയ 'സൂര്യകാന്തി.. സൂര്യകാന്തി സ്വപ്നം കാണുവതാരോ..' എന്ന് തുടങ്ങുന്ന ​ഗാനമാണ് ഈ അമ്മ പാടിയത്. ചുറ്റുപാടുകളിൽ ലയിച്ചിരുന്ന്  മനോഹരമായ ശബ്ദത്തിലാണ് ഈ അമ്മ പാടുന്നത്.

മനോഹര ശബ്ദത്തിലുള്ള അമ്മയുടെ ആലാപനത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയകളിലുടെ ലഭിക്കുന്നത്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. അതേസമയം,  ഇവർ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

'നല്ല ശബ്ദം അമ്മാ, ആ പാട്ടിന്റെ തനിമ ഒട്ടും ചോരാതെ പാടി, ശ്രദ്ധിക്കപ്പെടേണ്ട അമ്മ തന്നെ, എല്ലാവിധ ആശംസകളും, ശ്രുതി ശുദ്ധമായി നല്ല ലയത്തോടെ പാടാൻ കഴിയുന്ന ഇവരെ അവഗണിക്കരുത്' എന്നിങ്ങനെയാണ് വീഡിയോക്ക് താഴേയുള്ള കമന്റുകൾ.

വീഡിയോ കാണാം..

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി