
ലഖ്‌നൗ: ഗോരഖ്പൂർ മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുള്ളിപ്പുലിക്കുട്ടിക്ക് പാൽ നൽകി. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്കിലാണ് മുഖ്യമന്ത്രി പുലിക്കുട്ടിക്ക് പാൽ നൽകിയത്. പ്രാദേശിക എംപി രവി കിഷനും മൃഗഡോക്ടർമാരും മൃഗശാല ഉദ്യോഗസ്ഥരും യോഗി ആദിത്യനാഥിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പുലിക്കുട്ടിയെ പാൽകുടിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഓൺലൈനിൽ വൈറലായി. മുഖ്യമന്ത്രി പാൽ കൊടുക്കുമ്പോൾ പുലിക്കുട്ടി ആദ്യം മടിച്ചെങ്കിലും മൃഗഡോക്ടർമാരുടെ സഹായത്തോടെ പാൽ കൊടുത്തു. മൃഗശാല അധികൃതർ മുഖ്യമന്ത്രിയെ മൃഗശാല ചുറ്റിക്കാണിച്ചു.
യുപി സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത്. ഉദ്യോഗസ്ഥൻ മൃഗശാലയുടെ പ്രത്യേകതകളും മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയോട് വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷം മാർച്ചിലാണ് മൃഗശാല യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. യുപിയിലെ മൂന്നാമത്തേതും പൂർവാഞ്ചൽ മേഖലയിലെ ആദ്യത്തെയും സുവോളജിക്കൽ പാർക്കാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam