
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ ആരാധകരുടെ സാഹസികത. മോഹന്‍ലാല്‍ സഞ്ചരിച്ച വാഹനത്തെ ചേസ് ചെയ്ത് തടഞ്ഞ് നിര്‍ത്തിയാണ് ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹന്‍ലാലിന്‍റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധക സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്തു.
അമിത വേഗതയില്‍ ബൈക്കില്‍ യുവാക്കള്‍ തന്‍റെ വാഹനത്തെ പിന്തുടരുന്നത് കണ്ട മോഹന്‍ലാല്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിച്ചപ്പോഴാണ് ഫോട്ടോയെടുക്കാനാണ് പിന്തുടരുന്നതെന്ന് യുവാക്കള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന്, കാറില്‍നിന്ന് ഇറങ്ങിയ താരം ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഇതോടെ ആളുകള്‍ കൂട്ടമായെത്തി. ഒടുവില്‍ പൊലീസെത്തിയാണ് മോഹന്‍ലാലിനെ കാറില്‍ കയറാന്‍ സഹായിച്ചത്. തന്‍റെ വാഹനത്തെ പിന്തുടരരുതെന്ന് താക്കീത് ചെയ്താണ് മോഹന്‍ലാല്‍ മടങ്ങിയത്.
വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam