
ദില്ലി: ഡൽഹി മെട്രോയിൽ വീണ്ടും തമ്മിലടി. കഴിഞ്ഞ ദിവസമുണ്ടായ അടിക്ക് പിന്നാലെ വീണ്ടും ഡൽഹി മെട്രോയ്ക്കുള്ളിൽ അടിപിടി നടന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇത്തവണ ഒരു യുവാവ് വയോധികനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 'ഡൽഹി മെട്രോയിലേക്ക് സ്വാഗതം' എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ അടിപിടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മെട്രോയിലെ കനത്ത തിരക്കിനിടയിൽ ഒരു വയോധികനെ യുവാവ് മർദ്ദിക്കുന്നതാണ് വീഡിയോ.
ദിശ ഷെരാവത് എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പങ്കിട്ടത്. ഡൽഹി മെട്രോയിൽ നിരന്തരം വാക്കേറ്റവും മർദ്ദനവും നടക്കാറുണ്ട്. യുവാവ് പ്രായമായ ഒരാളെ മർദ്ദിക്കുന്നതും മറ്റ് യാത്രക്കാർ ഇവരെ മാറ്റുന്നതും വീഡിയോയിൽ കാണാം. യാത്രികർ ഒത്തൊരുമിച്ചെത്തി യുവാവിനെ എതിർദിശയിലേക്ക് പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കതാണം. യുവാവ് മർദ്ദനം തുടർന്നതോടെ മുതിർന്ന ആളെ സംരക്ഷിക്കാനായി മറ്റ് യാത്രികർ സംഘടിച്ചെത്തുകയായിരുന്നു.
എന്തിനാണ് യുവാവ് വയോധികനെ മർദ്ദച്ചതെന്ന് വ്യക്തമല്ല. യുവാവിനെ എതിർത്തും മർദ്ദനത്തെ അനുകൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽ വീഡിയോക്ക് പ്രതികരണവുമായി എത്തി. ദിശ ഷെരാവത് പങ്കുവെച്ച വീഡിയോ ഇതിനോടകം 50 ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. കുറച്ച് ദിവസം മുമ്പ് രണ്ടു യുവാക്കൾ തമ്മിലും മെട്രോയിൽ എറ്റുമുട്ടൽ നടന്നിരുന്നു. കുറച്ച് ബാക്ക്പാക്ക് ധരിച്ച രണ്ട് യുവാക്കൾ ട്രെയിനിനുള്ളിൽ തമ്മിലടിക്കുകയായിരുന്നു. ആളുകള്‍ അടി നിർത്താന ആവശ്യപ്പെട്ടിട്ടും ഇവർ പോരടിക്കുന്നത് തുടർന്നു. മറ്റ് യാത്രക്കാർ പിടിച്ച് മാറ്റാനെത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
Read More : മദ്യപിച്ച് മക്കൾക്കും ഭാര്യക്കുമൊപ്പം കുളത്തിൽ നീന്താനിറങ്ങി, വിലക്കിയപ്പോൾ ചീത്തവിളി; യുവാവിനെതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam