നടപ്പാത പിളര്‍ന്ന് ഗര്‍ത്തമായത് പെട്ടന്ന്, പിന്നെ സംഭവിച്ചത്.!

Published : Oct 26, 2018, 12:54 PM ISTUpdated : Oct 26, 2018, 01:12 PM IST
നടപ്പാത പിളര്‍ന്ന് ഗര്‍ത്തമായത് പെട്ടന്ന്, പിന്നെ സംഭവിച്ചത്.!

Synopsis

തുർക്കിയിലെ ദിയർബക്കിർ സിറ്റിയിൽ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നീ യുവതികൾ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് വരികയായിരുന്നു. കുറച്ചു നിമിഷം ഇരുവരും നടപ്പാതയിൽ ഒരിടത്ത് നിന്നുകൊണ്ട് സംസാരം തുടർന്നു. പെട്ടെന്നാണ് ഇവർ നിൽക്കുന്നിടം ഇടിഞ്ഞ് താഴേക്ക് പതിച്ചത്. 

തുർക്കി: ന​ഗരത്തിലൂടെ നടക്കുന്നതിനിടെ നടപ്പാത പിളർന്ന് ആഴത്തിലുള്ള ​ഗർത്തം രൂപപെട്ട് ആ ​ഗർത്തത്തിൽ അകപ്പെട്ടാലോ? കേൾക്കുമ്പോൾ തന്നെ പേടിയാകുന്നില്ലേ? എങ്കിൽ അ​ങ്ങനൊരു കാഴ്ച്ചയാണ് തുർക്കിയിൽനിന്നും പുറത്തുവന്നിരിക്കുന്നത്. രണ്ടു യുവതികൾ നടക്കുന്ന നടപ്പാത അപ്രതീക്ഷിതമായി തകരുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തുർക്കിയിലെ ദിയർബക്കിർ സിറ്റിയിൽ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നീ യുവതികൾ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് വരികയായിരുന്നു. കുറച്ചു നിമിഷം ഇരുവരും നടപ്പാതയിൽ ഒരിടത്ത് നിന്നുകൊണ്ട് സംസാരം തുടർന്നു. പെട്ടെന്നാണ് ഇവർ നിൽക്കുന്നിടം ഇടിഞ്ഞ് താഴേക്ക് പതിച്ചത്. കൂടെ ഇരുവരും ​ഗർത്തത്തിലേക്ക് അകപ്പെടുകയായിരുന്നു. തുടർന്ന് അപകടം കാണാനിടയായ പരിസരവാസികള്‍ ഓടിയെത്തി ഇരുവരേയും രക്ഷപ്പെടുത്തി. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഇവരുടേയും പരുക്ക് ഗുരുതരമല്ല.   

തുര്‍ക്കി പൊലീസ് സുരക്ഷാ സേനയാണ് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും അജ്ഞാത ആക്രമണം; ഹാദിക്ക് പിന്നാലെ തലക്ക് വെടിയേറ്റ മൊട്ടാലിബ് സിക്‌ദർ അപകടനില തരണം ചെയ്‌തു
ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിർപ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡിൽ വിമർശനം