'യുഡിഎഫിലേക്കില്ല, ആർക്കും കത്ത് നൽകിയിട്ടില്ല'; എൻഡിഎയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

Published : Dec 22, 2025, 03:57 PM IST
vishnpuram

Synopsis

വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടി യുഡിഎഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അം​ഗമാക്കാൻ ധാരണയായി എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: യുഡിഎഫിലേക്കെന്ന വാർത്ത തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടി യുഡിഎഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അം​ഗമാക്കാൻ ധാരണയായി എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തെ തള്ളിയാണ് വിഷ്ണുപുരത്തിന്റെ വാർത്താ സമ്മേളനം. യുഡിഎഫ് പ്രവേശന വാർത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ആർക്കും കത്ത് നൽകിയിട്ടില്ല. തന്റെ അപേക്ഷ പുറത്തുവിടാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകണമെന്നും വിഷ്ണുപുരം ആവശ്യപ്പെട്ടു. നിലവിൽ എൻഡിഎ വൈസ് ചെയർമാനാണെന്നും വിഷ്ണുപുരം പറഞ്ഞു.

എൻഡിഎയുമായി അതൃപ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ വിഷ്ണുപുരം എൻഡിഎയുമായുള്ള അതൃപ്തി പരിഹരിക്കാൻ തനിക്ക്  പ്രാപ്തിയുണ്ടെന്നും വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരി​ഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതൃപ്തിയുണ്ടെന്ന് നേതാക്കളോട് പറഞ്ഞിരുന്നു, അതുകൊണ്ട് ചാടിപ്പോകുകയാണെന്ന് കരുതരുത്. എൻഡിഎ സമീപനം തിരുത്തണമെന്നും അടുത്ത എൻഡിഎ യോഗത്തിൽ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു