പുതിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റുകൾ ലക്ഷ്യമിടാൻ കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി. സാഹചര്യം അനുകൂലമാണെന്നും ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഈ ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
- Home
- News
- Kerala News
- Malayalam News Live: കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'
Malayalam News Live: കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'

നടന് മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പൊലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ നടന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.
Malayalam News Live: കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'
Malayalam News Live: 'മനസ്ഥാപമില്ല', കടുപ്പിച്ച് ജയകുമാർ; 'കണ്ഠരര് രാജീവരെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിൽ തീരുമാനം എടുക്കേണ്ടിവരും
ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ മാറ്റുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കി
Malayalam News Live: സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി
2004ൽ ദേവസ്വം മന്ത്രിയായിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കെ സി വേണുഗോപാൽ ആണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്നാൽ, യഥാർത്ഥ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്നും കെ സി വേണുഗോപാൽ തിരിച്ചടിച്ചു
Malayalam News Live: നിർമാണ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ ദില്ലി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തുവന്നു.
Malayalam News Live: ബാഗിന് യാതൊരു കേടുപാടുമില്ല, വീട്ടിലെത്തി തുറന്നപ്പോൾ അകത്തുണ്ടായിരുന്ന 1 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കാണാനില്ല! വൻ കവർച്ചയിൽ അന്വേഷണം
790 ഗ്രാം സ്വർണവും 8 ലക്ഷം രൂപ വില വരുന്ന ഡയമണ്ടും നഷ്ടപ്പെട്ടെന്ന് കാട്ടി ഹുബ്ബള്ളി സ്വദേശിയായ യാത്രക്കാരി ശാന്ത രമേഷ് എയർപോർട്ട് പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Malayalam News Live: മസ്ക്കറ്റിൽ നിന്ന് ലോകം കാത്തിരുന്ന ആദ്യ വിവരം പുറത്തുവിട്ട് ഇറാൻ, 'അമേരിക്കയുമായുള്ള ചർച്ച പോസിറ്റീവ്', ചർച്ചകൾ തുടരുമെന്നും സ്ഥിരീകരണം
മസ്ക്കറ്റിൽ വെച്ച് നടന്ന ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ശുഭകരമായ തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ അറിയിച്ചു. ചർച്ചകൾ തുടരും എന്നും ഇറാനിയൻ പ്രതിനിധികൾ സ്ഥിരീകരിച്ചു
Malayalam News Live: യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചതായി റെയിൽവേ മന്ത്രാലയം. കേരളത്തിലെ ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ ഏഴ് സ്റ്റേഷനുകളും ഉൾപ്പെടുന്നു
Malayalam News Live: മസ്ക്കറ്റിൽ സംഭവിച്ചതെന്ത്? ഇറാൻ-അമേരിക്ക ആദ്യ ദിന ചർച്ചകൾ അവസാനിച്ചു; അതീവ രഹസ്യം, ചർച്ചയിലെ വിവരങ്ങൾ പുറത്തുവിട്ടില്ല, കൂടുതൽ ചർച്ചകൾക്ക് സാധ്യത
ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ചകൾ മസ്ക്കറ്റിൽ അതീവ രഹസ്യമായി അവസാനിച്ചു. ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കൂടുതൽ ചർച്ചകൾ നടക്കുമെന്ന സൂചനയുണ്ട്
Malayalam News Live: ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു, മാന്നാർ സ്റ്റേഷനിലെ സിപിഒയെ സസ്പെൻഡ് ചെയ്തു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി
പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Malayalam News Live: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടയും ഭാര്യയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; നിലയ്ക്കൽ അന്നദാനത്തിലെ ലക്ഷങ്ങളുടെ ക്രമക്കേടിൽ നടപടി
നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും 40.48 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2018-19 സീസണിൽ വ്യാജ ബില്ലുകൾ ചമച്ച് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി
Malayalam News Live: കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം, അച്ഛനും മകൾക്കും ദാരുണാന്ത്യം
കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം. എആർ ക്യാമ്പ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറയുകയായിരുന്നു
Malayalam News Live: മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് പാസ്പോർട്ട് തിരികെ നൽകി; ജൂൺ 1 ന് മുമ്പ് കോടതിയിൽ ഏൽപിക്കണമെന്നും ഉത്തരവ്
ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം എന്നും ഉത്തരവിലുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
Malayalam News Live: ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും കോടികൾ തട്ടിയ കേസ്; അനിൽകുമാറിന്‍റെ വീട്ടില്‍ വിജിലൻസ് റെയ്ഡ്
ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും 14 കോടി തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അനിൽകുമാറിന്‍റെ വീട്ടിലും ബിനാമിയുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി
Malayalam News Live: 'പ്രവർത്തകർക്ക് ജാഗ്രതക്കുറവുണ്ടായി, ക്ഷേമപ്രവർത്തനങ്ങൾ ബോധ്യപ്പെടുത്താനായില്ല'; സ്വയം വിമർശനവുമായി എംഎ ബേബി
എൽഡിഎഫിനെതിരെ പാരഡി നിർമിക്കുന്ന തിരക്കിലാണ് കോൺഗ്രസെന്നും എംഎ ബേബി പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
Malayalam News Live: വിഎസിനുള്ള പത്മപുരസ്ക്കാരം; ഒടുവിൽ തീരുമാനത്തിലെത്തി സിപിഎം, പാർട്ടി നിലപാട് അനുസരിച്ച് കുടുംബം തീരുമാനമെടുക്കട്ടെയെന്ന് എംഎ ബേബി
വിഎസിനുള്ള പത്മപുരസ്ക്കാരം സ്വീകരിക്കുന്നതിലെ അവ്യക്തത ഒടുവിൽ അവസാനിക്കുകയാണ്. കുടുംബം തീരുമാനിക്കട്ടെയെന്ന് പാർട്ടിയും പാർട്ടി നിലപാട് എടുക്കട്ടെയെന്ന് കുടുംബവും പറയുന്നതിനിടെ പുരസ്കാരം വാങ്ങേണ്ട എന്നതാണ് പാർട്ടിലൈൻ എന്ന് ജനറൽ സെക്രട്ടറി എംഎ ബേബി
Malayalam News Live: ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
തൃശ്ശൂർ ആറങ്ങോട്ടുകര വളവിൽ ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്
Malayalam News Live: 'ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്, മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി'; മുഖ്യമന്ത്രി പിണറായി വിജയൻ
ഇ ശ്രീധരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തിയെന്നും എന്നാൽ ശ്രീധരൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി. പത്തനംതിട്ടയിൽ എൽഡിഎഫ് മധ്യ മേഖല ജാഥയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
Malayalam News Live: തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്‍റെ പിഴ ഈടാക്കിയോ? ഫ്ലക്സ് ബോര്‍ഡുകളിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്‍റെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആര്‍ ഹാജരാക്കാനും നിര്‍ദേശിച്ചു
Malayalam News Live: 'രാഹുല്‍ കുടുംബ ജീവിതം തകര്‍ത്തു', വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്; നാട്ടുകൽ പൊലീസിൽ പരാതി നൽകി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്
Malayalam News Live: വരുന്നു, ശബരിമലയിൽ സമഗ്ര മാറ്റം, പ്രത്യേക ബജറ്റ്, പമ്പയിൽ പിൽഗ്രിം സെന്‍റര്‍, വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാര്‍
ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച് ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാര്‍. ശബരിമല അവലോകന യോഗത്തിലാണ് വിഷൻ ശബരിമല അവതരിപ്പിച്ചത്. ശബരിമലയിൽ സമഗ്ര മാറ്റം മുന്നോട്ടുവെക്കുന്നതാണ് വിഷൻ ശബരിമല