വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നു

Published : Feb 22, 2018, 02:04 PM ISTUpdated : Oct 05, 2018, 01:35 AM IST
വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നു

Synopsis

കൊച്ചി: പരിഗണനാ വിഷയങ്ങളില്‍ വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖജനാവിന് നഷ്‌ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സി.എ ജി കണ്ടെത്തല്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടോയെന്ന് വ്യക്തമാക്കണമെന്നാകും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക. നിലവിലെ സ്ഥിതിയില്‍ സി.എ.ജി റിപ്പോര്‍ട് ശരിയല്ലെന്നാണ് ഭാവിയിലെ വിലയിരുത്തമെങ്കില്‍ അത് ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്ന് ആരോപണമുയരും. അതുകൂടി പരിഗണിച്ചാണ് വ്യക്തത തേടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കൊച്ചിയില്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ, അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്, എടുത്ത കേസുകളുടെ എണ്ണം 9213
കള്ളക്കടൽ ജാഗ്രതാ നിർദേശം: 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു