
ചെന്നൈ: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭർത്താവ് എം. നടരാജൻ (76) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം.
നേരത്തെ കരള്‍, വൃക്ക മാറ്റവയ്ക്കല്‍ ശസ്ത്രക്രിയ്കക് വിധേയനാക്കിയിരുന്ന നടരാജനെ കടുത്ത നെഞ്ചുവേദന അനുഭവപ്പട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഴിമതി കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല നേരത്തെ നടരാജന്‍റെ ആരോഗ്യനില കാണിച്ച് പരോളിന് അഭ്യര്‍ത്ഥിച്ചിരുന്നു. ഏറെകാലം പൊതുരംഗത്ത് സജീവമല്ലാതിരുന്ന നടരാജന്‍ ജയലളിതയുടെ മരണത്തിന് ശേഷം പൊതുരംഗത്ത് എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam