വിശ്വാസ്യത നഷ്ടപ്പെട്ടു, സ്വതന്ത്ര വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം: വിഎം സുധീരന്‍

Published : Jan 20, 2018, 10:45 AM ISTUpdated : Oct 04, 2018, 05:23 PM IST
വിശ്വാസ്യത നഷ്ടപ്പെട്ടു, സ്വതന്ത്ര വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം: വിഎം സുധീരന്‍

Synopsis

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആർ സമർപ്പിച്ച ദിവസം തന്നെ പ്രസ്തുത കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ മാറ്റിയതിലൂടെ സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിന്റെ അവശേഷിച്ച വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് വിഎം സുധീരന്‍. സംസ്ഥാന പോലീസ് ചീഫ് വിജിലൻസ് മേധാവിയായി അനൗചിത്യപരമായി തുടരുന്നത് കേസുകൾ അന്വേഷിക്കാനല്ല മറിച്ച് അന്വേഷണത്തെ അട്ടിമറിക്കാനാണ് എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

മുഖ്യമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രതികരണങ്ങളുടെ പൊള്ളത്തരം ഇതോടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. നിലവിലുള്ള വിജിലൻസ് സംവിധാനം തീർത്തും പരാജയപ്പെട്ട സാഹചര്യത്തിൽ 'സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ' രൂപീകരിക്കുക മാത്രമാണ് പോംവഴി. കേന്ദ്ര വിജിലൻസ് കമ്മീഷൻ മാതൃകയിൽ നിയമനിർമ്മാണത്തിലൂടെ സ്വതന്ത്രമായ സ്റ്റേറ്റ് വിജിലൻസ് കമ്മീഷന് രൂപം നൽകുകയാണ് വേണ്ടത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന സംവിധാനമായിരിക്കണം അതെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം; മേയർക്കെതിരെ പ്രതിഷേധം കനക്കുന്നു, മരിച്ചവരുടെ സംസ്കാരം ഇന്ന്