പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ തടയുകയായിരുന്നു. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുണ്ടെന്നും അതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാർ നേരത്തേ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് അവ​ഗണിച്ചും പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതാണ് കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചത്.

കോഴിക്കോട്: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്. നാദാപുരം തൂണേരിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. പേരോട് നിന്നുള്ള വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ തടയുകയായിരുന്നു. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുണ്ടെന്നും അതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാർ നേരത്തേ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് അവ​ഗണിച്ചും പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതാണ് കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചത്.

വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് നാടകീയരം​ഗങ്ങൾ അരങ്ങേറിയത്. പടക്കവും ബാന്റ്മേളവും ഉൾപ്പെടെയായാണ് വരനും സംഘവും എത്തിയത്. എന്നാൽ, വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുള്ളതിനാൽ പടക്കം പൊട്ടിച്ചുള്ള ​ആഘോഷമടക്കം ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയടക്കം നേരത്തേ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പക്ഷേ, വരനൊപ്പം എത്തിയ സുഹൃത്തുക്കൾ ഇത് അവ​ഗണിച്ച് പടക്കം പൊട്ടിച്ചു. ഇതോടെ വധുവിന്റെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഇവരെ ചോദ്യംചെയ്യുകയും തർക്കം അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഉൾപ്പെടെ ചർച്ച നടത്തി ഒത്തുതീർപ്പിലെത്തുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാലും ഇരുകൂട്ടരും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചതിനാലും പൊലീസ് കേസെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ചയും നാദാപുരത്ത് വിവാഹചടങ്ങിനിടെ സംഘർഷമുണ്ടായിരുന്നു.

കോഴിക്കോട് നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്; സംഘർഷം പടക്കം പൊട്ടിച്ചതിനെച്ചൊല്ലി