സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് സുധീരന്‍

Published : Nov 09, 2017, 11:42 AM ISTUpdated : Oct 04, 2018, 04:48 PM IST
സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് സുധീരന്‍

Synopsis

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ്  അതീവ ഗുരുതരമെന്ന് വി.എം സുധീരന്‍ പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ച കമ്മീഷന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും മറ്റ് അംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് വളരെ ഗൗരവതരമെന്നാണ്‌ വി. എം സുധീരന്‍ ചൂണ്ടിക്കാണിച്ചത്.

തല്‍ക്കാലം ഈ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞ സുധീരന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകും എന്നും വെളിപ്പെടുത്തി. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. സരിതയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ടെന്നും യുഡിഎഫ് അംഗങ്ങള്‍  അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു
പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ; 'അയ്യപ്പൻ, ശാസ്താവ് പ്രയോഗങ്ങൾ മാറ്റിയാൽ മതി'