മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റ പ്രദേശങ്ങള്‍ വി എം സുധീരന്‍ സന്ദര്‍ശിച്ചു

Web Desk |  
Published : Sep 25, 2017, 12:03 PM ISTUpdated : Oct 04, 2018, 07:18 PM IST
മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റ പ്രദേശങ്ങള്‍ വി എം സുധീരന്‍ സന്ദര്‍ശിച്ചു

Synopsis

ആലപ്പുഴ: മാര്‍ത്താണ്ഡം കായലിന് സമീപം മന്ത്രി തോമസ് ചാണ്ടി അനധികൃതമായി വാങ്ങി നികത്തിയെടുത്ത പ്രദേശങ്ങള്‍ മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സന്ദര്‍ശിച്ചു. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലം തോമസ് ചാണ്ടി നികത്തുകയായിരുന്നു. ഒന്നര മീറ്റര്‍ വീതിയുണ്ടായിരുന്ന വഴിയും നികത്തിയിരുന്നു. കടുത്ത നിയമ ലംഘനങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണെന് വി.എം സുധീരന്‍ കുറ്റപ്പെടുത്തി. ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും വി എം സുധീരനൊപ്പമുണ്ടായിരുന്നു. ലേക് പാലസ് റിസോര്‍ട്ടിന് സമീപം തോമസ് ചാണ്ടി നടത്തിയ കയ്യേറ്റങ്ങളും സുധീരന്‍ സന്ദര്‍ശിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുദ്രവച്ച കവറിൽ നിയമനരേഖകൾ, ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ; ബോഡി ബിൽഡർമാരുടെ നിയമനം, ഷിനു ചൊവ്വയും കക്ഷി ചേർന്നു
അങ്ങനെ വന്നാൽ ജനം അടിച്ചോടിക്കുന്ന സാഹചര്യമുണ്ടാകും, തുറന്നുപറഞ്ഞ് കെ മുരളീധരൻ; വയനാട് മെഡിക്കൽ കോളജിന്‍റെ കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ