രാഹുൽ ​ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കർണാടക കോൺ​ഗ്രസ്

Published : Aug 09, 2025, 06:38 AM IST
rahul gandhi

Synopsis

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർണാടക കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി വോട്ടർപട്ടികയിലുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഈ മണ്ഡലം അടങ്ങുന്ന ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലെ പൊരുത്തക്കേടുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടതും അനുബന്ധ രേഖകളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ആരോപണത്തിൽ അന്വേഷണം തുടങ്ങിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു. രാഹുൽഗാന്ധി ഉന്നയിച്ച രേഖകൾ പരിശോധിച്ച് വരികയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കെ അൻപുകുമാർ അറിയിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഴങ്ങുമോ? കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്‍റെ നീക്കം; ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി, തിങ്കളാഴ്ച കൂടിക്കാഴ്ച
ഭാര്യയ്ക്ക് ഫോണിൽ മെസേജ് അയച്ചയാളെ ചുറ്റികയ്ക്കടിച്ചു, അടിയേറ്റയാൾ ചികിത്സയിൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്