വി.എസ് അച്യുതാനന്ദനും എം.കെ ദാമോദരനും നേര്‍ക്കുനേര്‍

By Web DeskFirst Published Jul 20, 2016, 2:36 PM IST
Highlights

ജൂണ്‍ ഒന്‍പതിനാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകനായി തന്നെ നിയമിച്ച് ഉത്തരവിറങ്ങുന്നത്. എന്നാല്‍ അന്നൊന്നും തന്നെ ആരും വിമര്‍ശിച്ചില്ല. ഐസ്ക്രീം കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് തനിക്കെതിരെ വ്യക്തിഹത്യ തുടങ്ങിയതെന്നും ദാമോദരന്‍ ആരോപിക്കുന്നു. ഇതിനു പിന്നില്‍ ആരെന്ന് തനിക്കറിയാം. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ താന്‍ പിന്നീട് വിശദമാക്കുമെന്നും പറഞ്ഞ അദ്ദേഹം വിഎസ് അച്ചുതാനന്ദനാണ് ഇതിനു പിന്നിലെന്ന വ്യക്തമായ സൂചന നല്‍കിയാണ് എം.കെ ദാമോദരന്‍ പ്രതികരിച്ചത്. എന്നാല്‍ അച്ചുതാനന്ദന്റെ പേര് ദാമോദരന്‍ പരസ്യമായി പറഞ്ഞില്ല. മാധ്യമങ്ങളടക്കം തന്നോട് അനീതി കാട്ടിയെന്നും എം.കെ ദാമോദരന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ എം.കെ ദാമോദരന്റെ ആരോപണങ്ങള്‍ വി.എസ് അച്ചുതാനന്ദന്‍ പരസ്യമായി തള്ളിക്കളഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ്  എം.കെ ദോമോദരനെന്നും വി.എസ് പരിഹസിച്ചു. കുമ്മനത്തിന്റെ ഹര്‍ജി വന്നതോടെയാണ് ദാമോദരന്‍ പിന്‍വാങ്ങിയതെന്നും അച്ചുതാനന്ദന്‍ ആരോപിച്ചു. റവന്യൂ സ്‌പെഷ്യന്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ സുശീല ഭട്ട് നല്ല അഭിഭാഷകയായതിനാലാണ് അവരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതെന്നും വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു.

click me!