
ദില്ലി: ദില്ലി കേരള ഹൗസില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് അവഗണന. പത്ത് ദിവസം മുമ്പ് അറിയിച്ചിട്ടും വി എസ് ഉപയോഗിക്കുന്ന സ്ഥിരം മുറി അദ്ദേഹത്തിന് അനുവദിച്ച് കിട്ടിയില്ല. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ആ മുറി ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പോകാന്‍ വൈകിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണ് കേരള ഹൗസ് നല്‍കുന്ന വിശദീകരണം.
സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാനാണ് വി എസ് അച്യുതാനന്ദന്‍ ദില്ലിയിലെത്തിയത്. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ ഉപയോഗിക്കുന്ന 204 നമ്പര്‍ മുറി നല്‍കാതെ 104 നമ്പര്‍ മുറിയാണ് വിഎസ് അച്യുതാനന്ദന് കേരള ഹൗസ് അനുവദിച്ചത്. മുറിയിലെത്തിയിട്ടും വിശ്രമിക്കാന്‍ വിഎസ് കൂട്ടാക്കിയില്ല. 204 നമ്പര്‍ മുറി വിട്ടുകിട്ടാത്തത്തിലുള്ള തന്റെ പ്രതിഷേധം വിഎസ് കേരള ഹൗസ് അധികൃതരെ അറിയിച്ചു.
മകന്‍ അരുണ്‍ കുമാറും വി എസിനോടൊപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ആ മുറി ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പോകാന്‍ വൈകിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണ് കേരള ഹൗസ് നല്‍കുന്ന വിശദീകരണം. രവീന്ദ്രനാഥ് മുറിയൊഴിഞ്ഞയുടന്‍ വിഎസിന് 204 നമ്പര്‍ മുറി തന്നെ കേരള ഹൗസ് അധികൃതര്‍ നല്‍കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ ദില്ലിയിലെത്തിയാല്‍ വി എസ് ഉപയോഗിക്കുന്നത് കേരള ഹൗസിലെ 204 നമ്പര്‍ മുറിയാണ്. പ്രധാന വ്യക്തികള്‍ക്ക് അനുവദിച്ച് നല്‍കുന്ന മുറിയാണ് 204.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam