
തിരുവനന്തപുരം: പോലീസിനുണ്ടാവുന്ന നിരന്തരം വീഴ്ച്ചകള്‍ കാരണം സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെ അഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.എസ്.അച്യുതാനന്ദന്‍.
പോലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുന്പോഴും, ജനങ്ങള്‍ പ്രതിഷേധിക്കുന്പോഴും മാത്രമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ജനങ്ങള്‍ക്ക് തന്നെ ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ വി.എസ് കുറ്റപ്പെടുത്തുന്നു.
ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സേനയില്‍ സ്ഥാനമുണ്ടാവില്ല എന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്. അതിനു തക്ക കര്‍ശനമായ മാതൃകാ നടപടികളുണ്ടാവണം. ആവശ്യമെങ്കില്‍ അതിനു വേണ്ട നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം ആലോചിക്കണമെന്നും - വിഎസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam