സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് വി എസ്

Web Desk |  
Published : Jun 07, 2017, 06:06 PM ISTUpdated : Oct 04, 2018, 11:34 PM IST
സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് വി എസ്

Synopsis

തിരുവനന്തപുരം: എ കെ ജി ഭവനില്‍ കയറി ഭാരതീയ ഹിന്ദുസേന സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെ നടത്തിയ കയ്യേറ്റം തീക്കൊള്ളികൊണ്ട് സംഘപരിവാര്‍ നടത്തുന്ന തല ചൊറിയലാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബി ജെ പി എന്ന ട്രോജന്‍ കുതിരക്കകത്ത് പല രൂപത്തിലും ഭാവത്തിലുമുള്ള ഹിന്ദു വര്‍ഗീയ സംഘടനകള്‍ ഇന്ത്യയുടെ മതേതര മനസ്സുകളിലേക്ക് ഒളിച്ചുകടക്കുകയാണ്. ഇതര മതസ്ഥര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഇന്ത്യയില്‍ ജീവനോടെ കഴിയാന്‍ അവകാശമില്ലെന്ന പ്രഖ്യാപനമാണ് സി പി ഐ എം ജനറല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമത്തിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്. ഇത് അപലപനീയമാണെന്ന് മാത്രമല്ല, ഇത്തരം വിഷസര്‍പ്പങ്ങളെ വേരോടെ പിഴുതെറിയാന്‍ ഇന്ത്യന്‍ ജനത മുന്നോട്ടു വരണം. അടിയന്തരമായി ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിക്കുകയും ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പേരെയും തുറുങ്കിലടക്കുകയും വേണമെന്നും വിഎസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്
മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്