പ്രചാരണപ്പൂരത്തിനു നവ മാധ്യമങ്ങളിലൂടെ വി.എസും

Published : Apr 17, 2016, 07:55 AM ISTUpdated : Oct 04, 2018, 04:26 PM IST
പ്രചാരണപ്പൂരത്തിനു നവ മാധ്യമങ്ങളിലൂടെ വി.എസും

Synopsis

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിണു നവ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും. വിഎസിന്റെ പ്രത്യേക വെബ്‌സൈറ്റും ഫേസ്ബുക്കും ട്വിറ്റര്‍ അക്കൗണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയത്തിലെ ചെറുബാല്യക്കാര്‍ മുതല്‍ പരിണതപ്രജ്ഞര്‍ വരെ നവമാധ്യമലോകത്തു സജീവമായ കാലത്ത് വി.എസ്. അച്യുതാനന്ദനും മാറിനില്‍ക്കുന്നില്ല. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വാട്ട്‌സ്ആപ്പ്  എന്നിവയിലെല്ലാം ഇനി വിഎസിന്റെ ഇടപെടലുകള്‍ കാണാം.

രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ തന്റെ പോരാട്ടത്തിന്റെ നേര്‍സാക്ഷ്യങ്ങളാണു പ്രതിപക്ഷനേതാവിന്റെ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കുന്നത്. വെബ്സൈറ്റില്‍ വിഎസിന്റെ ബാല്യകാല രാഷ്ട്രീയ പ്രവര്‍ത്തനം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിപിഎമ്മിന്റെയും പോരാട്ടപഥങ്ങള്‍, പരിസ്ഥിതിരംഗത്തെ ഇടപെടലുകള്‍, നിയമസഭയ്ക്കകത്തെയും പുറത്തെയും പോരാട്ടങ്ങളുടെ ചരിത്ര രേഖകള്‍, വി.എസ് കേന്ദ്ര കഥാപാത്രമാകുന്ന കാര്‍ട്ടൂണുകളുടെ ശേഖരം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഇതോടൊപ്പം ഫേസ്ബുക്കിലും ട്വിറ്ററിലുമായി സൈബര്‍ലോകത്തെ സന്ദര്‍ശകര്‍ക്കു വി.എസുമായി സംവദിക്കാം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു വെബ് പേജ് ഉദ്ഘാടനം ചെയ്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കളത്തിലിറങ്ങി ഗള്‍ഫ് രാജ്യങ്ങള്‍; 'പ്ലാന്‍ ബി' റെഡി, എണ്ണക്കടത്തിന് ബദല്‍ പാതകളൊരുങ്ങുന്നു, സൗദിയും യുഎഇയും മുന്നില്‍
രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്