യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി
ദില്ലി: കനത്ത പ്രതിഷേധത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് കൂടി. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി അദ്ദേഹം പങ്കുവെച്ച സെൽഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്. ഇതോടെ പ്രധാനമന്ത്രിയുടെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 102 മില്യൺ (10.20 കോടി) കടന്നു. തന്റെ വീഡിയോക്ക് ലഭിച്ച ജനപ്രീതി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാർക്കും എംപിമാർക്കും നിർദേശം നൽകിയത്.
യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന വിവരങ്ങൾ പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
